മുട്ട വച്ച് തയ്യാറാക്കാൻ കഴിയുന്ന നല്ലൊരു കിടിലൻ ഐറ്റം ഇതാ എഗ്ഗ് മഞ്ചൂരിയൻ വായിൽ വെള്ളമൂറും
വീട്ടിൽ മുട്ട ഉണ്ടോ? എങ്കിൽ വളരെ രുചികരമായ എഗ്ഗ് മഞ്ചൂരിയൻ തയ്യാറാക്കാം.
നമ്മൾ പലപ്പോഴും ചിക്കൻ മഞ്ചൂരിയൻ പോലെ ഉള്ള ഐറ്റംസ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി മുട്ട ഉപയോഗിച്ച് മുട്ട മഞ്ചൂരിയൻ ഉണ്ടാക്കാനായി സാധിക്കും. ഇതിനായി 4 മുട്ട ആണ് എടുത്തിരിക്കുന്നത്. കുരു മുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തു നമ്മൾ ഓംലെറ്റ് എടുക്കുന്ന രീതിയിൽ എടുക്കുക. അതിനു ശേഷം അത് ചെറിയ കഷണങ്ങളാക്കി മാറ്റി വെക്കുക . പിന്നീട് ഇതിനുള്ള ബാറ്റർ തയ്യാറാക്കാം. മൈദയും കോൺഫ്ലോറും
മുളകുപൊടിയും ഉപ്പും ആണ് ചേർക്കുന്നത്. അതിനു ശേഷം മാറ്റി വച്ചിരിക്കുന്ന മുട്ട ഇതിലേക്ക് ചെയ്ത് വറുത്തെടുക്കുക. പിന്നീട് വെളുത്തുള്ളി സവാള തുടങ്ങിയവ വഴറ്റി ചെയ്തതിനു ശേഷം സോസുകൾ ചേർത്ത് കൊടുക്കാം.അവസാനം വറുത്തു മാറ്റി വാര്ത്ത വച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് കൊടുത്താൽ എഗ്ഗ് മഞ്ചൂരിയൻ റെഡി ആയി. എല്ലാവർക്കും ഈ ഒരു വിഭവം ഇഷ്ടപെടുക തന്നെ ചെയ്യും. ചപ്പാത്തിയുടെയും പൊറോട്ടയുടെയും കൂടെ എല്ലാം കിടു കോമ്പിനേഷൻ ആകും.
