കുക്കറിൽ നാരങ്ങ കൊണ്ട് വളരെ എളുപ്പത്തിൽ പാത്രം കഴുകുന്ന Dish Wash Liquid നിങ്ങൾക്കും ഉണ്ടാക്കാം
നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളരെയധികം ആവശ്യമുള്ള ഒരു സാധനം ഉണ്ടാക്കാനായി ആണ് പോകുന്നത്. ഡിഷ് വാഷ് ലിക്വിഡ് ആണ് സംഭവം.
ഇത് നമ്മൾ കടകളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത് .പലരും ഇന്ന് ഡിഷ് വാഷ് സോപ്പ് മാറ്റി ഡിഷ് വാഷ് ലിക്വിഡ് ആണ് ഉണ്ടാക്കുന്നതത്. ഇത് നമുക്ക് കുക്കറിൽ നാരങ്ങാ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതേ ഉള്ളു. നാരങ്ങാ വച്ച് പാത്രം കഴുകുന്ന ഡിഷ് വാഷ് ലുക്ക് എളുപ്പം ഉണ്ടാക്കാം. ആദ്യമായി ഇതിന് പച്ച നാരങ്ങയും അല്പം പഴുത്ത നാരങ്ങയും എടുക്കാം. ഇത് നന്നായി വട്ടത്തിലരിഞ്ഞ നമുക്ക് വെള്ളത്തിൽ വേവിക്കാൻ വയ്ക്കാം ഇങ്ങനെ ചെയ്യുമ്പോൾ. ഇത് നല്ല സോഫ്റ്റ് ആയി വരുന്നതാണ്. അങ്ങനെ വരുമ്പോൾ നിങ്ങൾ ഇത് എടുത്തു ജസ്റ്റ് ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക. അതിനു ശേഷം ഒരു അരിപ്പ വച്ച് നന്നായി അരിച്ചെടുക്കുക.
അരിച്ചെടുത്തതിന് ശേഷം ഇതിലേക്ക് ഉപ്പ് വിനാഗിരി തുടങ്ങിയവ ചേർത്ത് നന്നായി തിളപ്പിക്കുക. ഇത് നന്നായി കുറുകി വരുന്നതാണ്. അവസാനമായി ബേക്കിംഗ് സോഡാ ചേർക്കുമ്പോൾ ഇത് നന്നായി തിളച്ചു വരുന്നതാണ്. അങ്ങനെ നിങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഡിഷ് വാഷ് ലിക്വിഡ് തയ്യാറാക്കാവുന്നതേയുള്ളൂ. എല്ലാ വീട്ടിലും ഇത് ആവശ്യം ആയതിനാൽ ഇത് എല്ലാവർക്കും ഉപകരിക്കും.
