ബ്രേക്ഫാസ്റ്റിനു വെറൈറ്റി ആയി ഒരു ദോശ തയ്യാറാക്കാം ചീസ് ദോശ കുട്ടികളും ചോദിച്ചു വാങ്ങി കഴിക്കും

സാധാരണ ദോശ കഴിച്ചു മടുത്തോ?എങ്കിൽ ഇതാ ഒരു വെറൈറ്റി ദോശ ട്രൈ ചെയ്യാം.

സാധാരണ നമ്മുടെ പ്രധാന ഒരു ബ്രേക്ഫാസ്റ് വിഭവമാണ് ദോശ. എന്നാൽ സ്ഥിരമായി നമ്മൾ അതേ ദോശ കഴിച്ചു കഴിഞ്ഞാൽ പെട്ടെന്നു തന്നെ മടുത്തു പോകും. ഈ ഒരു സമയത്തു നമുക്ക് വേറെ ഒരു ദോശ വിഭവം ട്രൈ ചെയ്യാം. ഇതാകുമ്പോൾ കൊച്ചു കുട്ടികൾക്ക് പോലും വളരെ അധികം ഇഷ്ടമാകും. അത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് നമുക്ക് നോക്കാം. ചീസ് ദോശ ആണ് നമ്മൾ ഇന്ന് ഉണ്ടാക്കാനായി പോകുന്നത്. ഇതിനു പ്രധനമായും ആവശ്യം ചീസും ദോശ ബാറ്ററും ആണ്. ഇഷ്ടമുള്ള ചീസ് നിങ്ങൾക്ക് എടുക്കാം. ഇവിടെ മോസിറില്ല ചീസ് ആണ് എടുത്തിരിക്കുന്നത്. ആദ്യം തന്നെ ഒരു ദോശ പാൻ ചൂടാക്കിയതിനു ശേഷം അതിലേക്കു ദോശ ബാറ്റർ ഒഴിച്ച് കൊടുക്കുക. അതിലേക്ക് അൽപ്പം ബട്ടർ ഇടുക. പിന്നീട് ചീസ് കൂടി ഇടുക. ചില്ലി ഫ്ളക്സ് ഒറിഗാനോ തുടങ്ങിയവ ചേർക്കുന്നത് കൂടുതൽ രുചികരമാകും.

Thanath Ruchi

Similar Posts