കുക്കറിൽ മത്തി ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?കിടുക്കാച്ചി ഐറ്റം തന്നെ നിങ്ങളും ട്രൈ ചെയ്യൂ

നമ്മൾ മലയാളികളുടെ ദേശീയ ഭക്ഷണമാണ് മത്തി. മീനിൽ പൊതുവേ എല്ലാവരും വാങ്ങുന്ന ഐറ്റം ആണിത്. മത്തി നമ്മുടെ കണ്ണിനു എല്ലാം ഗുണകരമാണ്. പ

സാധാരണ മത്തി ഒക്കെ നമ്മൾ കറി വയ്ക്കുകയോ വറുക്കുകയോ ആണ് ചെയ്യുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി കുക്കറിൽ ഒരു മത്തി വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്. അതിനായി മത്തി നന്നായി വൃത്തിയാക്കി വരഞ്ഞു വയ്ക്കുക. അതിലേക്ക് മുളകുപൊടിയും കുരുമുളകു പൊടിയും ഉപ്പും എല്ലാം ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക. അതിനു ശേഷം സ്റ്റോവ് ഓണാക്കി വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണയിലേക്ക് ഉലുവ പൊടി രണ്ടു നുള്ള് മാത്രം ചേർക്കുക. അതിനു ശേഷം മത്തി വെച്ചതിനു ശേഷം വാളം പുളിയുടെ വെള്ളം ഒഴിച്ചു കൊടുക്കാം. കുക്കറിൽ മൂന്ന് വിസിൽ വരുമ്പോൾ നിർത്താവുന്നതാണ്. ഒരുപാട് സമയം വയ്ക്കാതെ അപ്പോൾ തന്നെ തുറക്കുക. ആ ഒരു പുളിവെള്ളം ചോറിൽ ഒഴിച്ച് മത്തി കൂടി കോമ്പിനേഷൻ ആയി കഴിക്കുമ്പോൾ അത്രയും രുചികരമാണ്. ഇനിയും ഇത് ട്രൈ ചെയ്യാത്തവർ ഉണ്ടെങ്കിൽ ദയവുചെയ്ത് ട്രൈ ചെയ്തു നോക്കുക.

Thanath Ruchi

Similar Posts