നല്ല കുറുകിയ രീതിയിൽ ഹോട്ടലിലെ പോലെ ഉള്ള ചിക്കൻ കറി നെയ്‌ച്ചോറിനു കിടിലൻ കോമ്പിനേഷൻ തന്നെ

നെയ് ചോറിന് പറ്റിയ നല്ല കിടിലൻ ചിക്കൻ കറിയുടെ റെസിപ്പി ആണ് പറഞ്ഞു വരുന്നത്. ചിക്കൻ കറി നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ്. പല രീതിയിൽ നമുക്ക് ചിക്കൻ കറി ഉണ്ടാക്കാം.

ഇന്ന് അല്പം കുറുകിയ രീതിയിലാണ് കറി തയ്യാറാക്കുന്നത്. ഇതിനായി 800 ഗ്രാം ചിക്കനാണ് എടുത്തിരിക്കുന്നത്. അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് അങ്ങനെ കുറിച്ച് മസാലപ്പൊടികൾ ചേർത്ത് അരമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി വയ്ക്കുക. സമയം ഇല്ലെങ്കിൽ 10 മിനിറ്റ് നേരമെങ്കിലും വയ്ക്കേണ്ടതാണ്. അതിനുശേഷം ഇത് ജസ്റ്റ് ഒന്ന് വറുത്തെടുക്കാം.രണ്ടു മിനിറ്റ് നേരമെങ്കിലും വറുത്ത മതിയാകും. പിന്നീട് അതേ എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള മഞ്ഞൾപ്പൊടി തുടങ്ങിയവ ചേർക്കുക. അതൊന്നു അഞ്ചു മിനിറ്റ് മൂടിവെക്കുക. അപ്പോഴേക്കും സവാള എല്ലാം ഒന്ന് സോഫ്റ്റ് ആയിട്ടുണ്ടാകും. പിന്നെ അതിലേക്ക് തക്കാളി ചേർക്കുക. നന്നായി ഉടഞ്ഞു വരുമ്പോൾ മാറ്റി വച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കുക. കുറച്ചു നേരം മൂടി വെച്ച് കഴിഞ്ഞാൽ ചിക്കൻ കറി റെഡി ഉണ്ടാകും. മല്ലിയില ഇഷ്ടപ്പെടുന്നവർക്ക് അതു കൂടി ചേർക്കാവുന്നതാണ്.

Thanath Ruchi

Similar Posts