ചോറിന്റ കൂടെ കഴിക്കാൻ പറ്റിയ നല്ല ഒരു സിമ്പിൾ ടേസ്റ്റി പൊട്ടറ്റോ ഫ്രൈ ഇത് മാത്രം മതി ചോറുണ്ണാൻ

ചോറിന്റ കൂടെ കഴിക്കാൻ പറ്റിയ നല്ല ഒരു സിമ്പിൾ ടേസ്റ്റി പൊട്ടറ്റോ ഫ്രൈ റെസിപ്പി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ചോറിന്റ കൂടെ എന്നും ഉണ്ടാക്കുന്ന കറി ഉണ്ടാക്കിയാൽ മടുത്തു പോകും.

ആ സാഹചര്യങ്ങളിൽ നമ്മൾ വെറൈറ്റി ആയിട്ടുള്ള ഡിഷസ് ട്രൈ ചെയ്യണം. അങ്ങനെ ഉള്ള ഒരു റെസിപ്പി ആണ് ഇത്. ഇതിനായി ആദ്യം പൊട്ടറ്റോ എടുക്കുക.നന്നായി തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കുക. അത് നീളത്തിൽ അൽപ്പം കനത്തിൽ മുറിച്ചെടുക്കുക. അങ്ങനെ അതിനു ശേഷം പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് കടുക് പൊട്ടിക്കുക. എന്നിട്ടു വെളുത്തുളളി ചേർക്കുക. അതിലേക്ക് ആണ് പൊട്ടറ്റോ ചേർക്കേണ്ടത്. മൂടി വച്ച് വേവിച്ചാൽ പെട്ടെന്നു തന്നെ വെന്തു കിട്ടും. അതിലേക്കു അല്പം മുളക് പൊടിയും മഞ്ഞൾ പൊടിയും ഗരം മസാലയും ചേർക്കുക. അവസാനം അൽപ്പം കായപ്പൊടിയും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കുക. അങ്ങനെ പെട്ടെന്നു തന്നെ തയ്യാറാക്കാൻ കഴിയുന്ന പൊട്ടറ്റോ ഫ്രൈ റെഡി. എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

Thanath Ruchi

Similar Posts