സേമിയ പായസം ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?മിൽക്‌മെയ്ഡ് വേണ്ട പഞ്ചസാര മതി അത്ര രുചികരം
പായസം ഇഷ്ടമില്ലാത്തവർ ഉണ്ടോ?മിക്ക ആളുകൾക്കും പായസം ഇഷ്ടമുള്ളവർ ആയിരിക്കും.
അങ്ങനെ പൗയസം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ള ഒരു റെസിപ്പി ആണ് ഇവിടെ പറയുന്നത് . പറഞ്ഞു വരുന്നത് സേമിയ പായസത്തെ കുറിച്ചു ആണ്. പലരും സ്വാദിഷ്ടമായ പായസം തയ്യാറാക്കാനായി മിൽക്‌മെയ്‌ഡ് പോലെ ഉള്ള സംഭവങ്ങൾ ചേർക്കുന്നത് കണ്ടിട്ടുണ്ട്. ഇത് എല്ലാ വീടുകളിൽ ഉണ്ടാകണം എന്ന് നിർബന്ധം ഇല്ല. അത് കൊണ്ട് എന്നാൽ ഇതൊന്നും ഇല്ലാതെ പഞ്ചസാര വച്ച് നമുക്ക് ഇത് വളരെ രുചികരമായി തയ്യാറാക്കാം. ആദ്യം തന്നെ നമുക്ക് ഇതിനായി വേണ്ടത് അൽപ്പം ബട്ടർ ആണ്. ബട്ടറിൽ ഇത് ചെയ്തെടുക്കുമ്പോൾ വളരെ രുചി ആണ്. അതിലേക്ക് ആണ് പഞ്ചസാര ചേർക്കുന്നത്. കുറച്ചു നേരം ഇത് കാരമലൈസ് ചെയ്തു വരണം. അതിനു ശേഷം അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് സേമിയ ചേർക്കുക. ഇത് നന്നായി കുറുകി ആണ് വരേണ്ടത്. അവസാനം അൽപ്പം നെയ്യും ഏലയ്ക്ക പൊടിയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. നല്ല അടിപൊളി സേമിയ പായസം റെഡി.
