വീട്ടിൽ പൊടീച്ച ശല്യം ഉണ്ടോ?എങ്കിൽ ഈ 2 രീതിയിൽ ഏതെങ്കിലും ചെയ്തു നോക്കൂ മുഴുവൻ പരിഹാരമാകും

മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു ശല്യമാണ് പൊടീച്ച. പ്രത്യേകിച്ച് അടുക്കള ഭാഗത്തും ഭക്ഷണസാധനങ്ങൾ ഇരിക്കുന്ന സ്ഥലത്തു ആണ് പൊടിച്ച ശല്യം ഉണ്ടാകുന്നത്.

ഇത് നമ്മൾ കഴിക്കുമ്പോൾ പിന്നീട് നമുക്ക് പല അസുഖങ്ങൾക്കും കാരണമാകുന്നു. ഇതൊഴിവാക്കാനായി ചെയ്യാൻ കഴിയുന്ന രണ്ടു രീതി ആണ് പറയുന്നത്. ഇതിനായി ഒരു പ്ലാസ്റ്റിക് കുപ്പിയാണ് ആവശ്യം. പ്ലാസ്റ്റിക് കുപ്പി മുറിച്ച് അതിൻറെ താഴ്ഭാഗം ആണ് നമ്മൾ എടുക്കുന്നത്. അതിലേക്ക് ആപ്പിൾ സിഡാർ വിനഗർ ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് ഡിഷ് വാഷ് ജെൽ കൂടി ചേർത്ത് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് വരിഞ്ഞുമുറുക്കി ഒട്ടിക്കാവുന്നതാണ്. അതിനുശേഷം മുകൾഭാഗത്ത് ദ്വാരങ്ങൾ ഉണ്ടാക്കി കൊടുക്കുക. രണ്ടാമത്തെ മെത്തേഡ് ഇതേ പ്ലാസ്റ്റിക് കുപ്പി എടുത്ത് അതിലേക്ക് വെള്ളമൊഴിച്ച് അല്പം പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം ഇഷ്ടമുള്ള ഫ്രൂട്ട് ഇടാവുന്നതാണ്. ഇവിടെ കൊടുത്തിരിക്കുന്നതു 2 സ്ലൈസ് പഴമാണ്. ശേഷം ഒരു പ്ലാസ്റ്റിക് കവർ എടുത്തു മൂടി വെച്ച് മുകളിൽ ദ്വാരങ്ങൾ ഇട്ടു കൊടുത്താൽ പൊടീച്ച ഇതിന് അകത്തേക്ക് വന്ന് പെടുന്നതാണ്. വളരെ ഇഫക്ടീവ് ആയ ഒരു മാർഗം തന്നെയാണ് ഇത്. നിങ്ങളും ഒന്ന് ട്രൈ ചെയ്യൂ.

Thanath Ruchi

Similar Posts