ഒരു മുട്ടയും ഗോതമ്പു പൊടിയും ഉണ്ടോ?എങ്കിൽ നാല് മണി പലഹാരം ഉടൻ റെഡി ട്രൈ ചെയ്യാം ഈ റെസിപ്പി
ഒരു മുട്ട മിക്സിയിൽ കറക്കി എടുത്തു കഴിഞ്ഞാൽ നമുക്ക് ചായക്കുള്ള കടി തയ്യാറാക്കാവുന്നതാണ്.
മുട്ട മിക്സിലേക്ക് ഇടുമ്പോൾ അല്പം പഞ്ചസാരയും കൂടെ അടിച്ചെടുക്കുക. അങ്ങനെ അടിച്ചെടുത്ത ചേരുവയിലേക്ക് ഗോതമ്പു പൊടിയും അല്പം അരിപ്പൊടിയും ചേർക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ചപ്പാത്തിക്ക് എല്ലാം കുഴക്കുന്ന രീതിയിലുള്ള പരുവം ആണ് വേണ്ടത്. നിങ്ങൾ എടുക്കുമ്പോൾ വെള്ളം കൂടി പ്പോയാൽ ഗോതമ്പുപൊടി കുറച്ചു കൂടി ആഡ് ചെയ്യുക. ഇനി വലിയ രീതിയിൽ കട്ടിയായി പോയി ക്കഴിഞ്ഞാൽ അല്പം പാൽ ഒഴിവാക്കാവുന്നതാണ്. അതിനു ശേഷം ഇത് ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തിയെടുക്കുക. എന്നിട്ട് ഒരു കത്തിവെച്ച് ചെറിയ കഷണങ്ങളാക്കി എടുക്കാവുന്നതാണ്. ഏകദേശം സ്ക്വയർ ആകൃതിയിലാണ് ഇത് വരുന്നത്. പിന്നീട് തിളച്ച എണ്ണയിലേക്ക് ഇത് ഇട്ട് കൊടുക്കാവുന്നതാണ്. അങ്ങനെ ഇത് വെന്ത് വരുമ്പോൾ രുചികരമായ ചായക്കടി തയ്യാറാകുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കാൻ കഴിയും. മാത്രമല്ല നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള വസ്തുക്കൾ ആയതിനാൽ ഇത് ഉണ്ടാക്കാനായി യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
