പച്ചപപ്പായ തിളച്ച വെള്ളത്തിലേക്ക് ഇട്ടിട്ട് ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ?എങ്കിൽ ട്രൈ ചെയ്യൂ

മിക്ക ആളുകളുടെ വീടുകളിലും ഉള്ള മരമാണ് പപ്പായ മരം. നമ്മൾ ഇത് വെറുതെ കളയുകയാണ് ചെയ്യുന്നത്. പഴുത്ത പപ്പായയും പച്ച പപ്പായയും നമുക്ക് നല്ല രീതിയിൽ തന്നെ ഉപയോഗിക്കാം.

പഴുത്ത പപ്പായ വെറുതെ കഴിക്കുവാനും പച്ചപപ്പായ ഉപ്പെരിയായും തോരനായും നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചപപ്പായ ഫ്രൈ ചെയ്യുന്ന രീതിയാണ് പറയുന്നത്. ഇത് നിങ്ങൾക്ക് ചോറിനും അതു പോലെ നാലുമണിക്ക് സ്നാക്സ് ആയും എല്ലാം കഴിക്കാൻ കഴിയുന്ന ഒരു വിഭവമാണ്. ആദ്യം തന്നെ പച്ച പപ്പായ തൊലി കളഞ്ഞു എടുക്കുക. കുരു എല്ലാം നീക്കം ചെയ്തതിനു ശേഷം ഇത് കഴുകാവുന്നതാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഇത് അരിഞ്ഞെടുക്കാം. ഇവിടെ നീളത്തിലാണ് അരിഞ്ഞെടുക്കുന്നതു. ശേഷം തിളപ്പിച്ച വെള്ളത്തിലേക്ക് ഇതൊന്നു വേവിക്കുക. പിന്നീട് ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് കോൺഫ്ളവർ ചേർത്ത് മിക്സ് ചെയ്തു തിളച്ച എണ്ണയിലേക്ക് ഇടുമ്പോൾ നല്ലൊരു പച്ചപപ്പായ ഫ്രൈ ലഭിക്കുന്നതാണ്. വളരെ ടേസ്റ്റ് ഉള്ളതും അതുപോലെ എപ്പോഴും നമുക്ക് ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. അപ്പോൾ ഇനിയും ഇത് ട്രൈ ചെയ്യാത്തവർ ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്.

Thanath Ruchi

Similar Posts