ദോശക്കും ഇഡ്‌ലിക്കും സൈഡ് ഡിഷ് ആയി ഉണ്ടാക്കാൻ കഴിയുന്ന നല്ലൊരു തേങ്ങാ ചമ്മന്തി റെസിപ്പി ഇതാ

ദോശയുടെയും ഇഡലിയുടെയും കൂടെ തയ്യാറാക്കാൻ കഴിയുന്ന നല്ലൊരു തേങ്ങാ ചമ്മന്തി റെസിപ്പി ആണ് ഇന്ന് ഇവിടെ പങ്കു വയ്ക്കുന്നത്.

നമ്മൾ മിക്ക ആളുകളും ഇത് വീടുകളിൽ ഉണ്ടാക്കുന്നതാണ്. എങ്കിലും ഇത് അറിയാത്തവർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഇത് പറഞ്ഞു തരുന്നത്. പ്രത്യേകിച്ച് ബാച്ചിലേഴ്സ് അല്ലെങ്കിൽ പുതുതായി കുക്കിങ് പഠിക്കുന്നവർക്ക് എല്ലാവർക്കും ഇത് വളരെ പ്രയോജനകരമാകും. അപ്പോൾ ഇത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി തേങ്ങ ചിരകിയത് ആണ് ആദ്യം വേണ്ടത്. നല്ല തേങ്ങ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിലേക്ക് ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചേർത്ത് ഒന്ന് അരച്ചെടുക്കുക. വളരെ നന്നായി അരയേണ്ട കാര്യമില്ല. അല്പം തരിതരിയായി നിൽക്കുന്ന രീതി ആണ് ഏറ്റവും നല്ലത്. അതു പോലെ ഒരുപാട് വെള്ളം ആവശ്യമില്ലാത്തവർക്ക് അത് ചേർക്കേണ്ട കാര്യമില്ല. വറ്റൽമുളകും ഉള്ളിയും താളിക്കുകയാണ് ചെയ്യുന്നത്. ഇതോടു കൂടി സ്വാദിഷ്ടമായ തേങ്ങ ചമ്മന്തി റെഡി ആകുന്നതാണ്. അപ്പോൾ കൂടുതൽ അറിയാനായി വീഡിയോ കാണാം. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണം.

Thanath Ruchi

Similar Posts