വഴുതനങ്ങ ഫ്രൈ ഇങ്ങനെ ഒന്ന് ഉണ്ടാക്കൂ മീൻ രുചിയിൽ ടേസ്റ്റി വഴുതനങ്ങ ഫ്രൈ ആരും ഇഷ്ടപ്പെടും

മീൻ രുചിയിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ ആണ് പറഞ്ഞു വരുന്നത്.

വഴുതനങ്ങ പൊതുവേ എല്ലാവർക്കും കഴിക്കാൻ മടിയുള്ള ഒന്നാണ്. എന്നാൽ ഇങ്ങനെ തയ്യാറാക്കി കഴിഞ്ഞാൽ കൊച്ചു കുട്ടികൾ പോലും ഇത് ആസ്വദിച്ചു കഴിക്കുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി വട്ടത്തിലാണ് വഴുതനങ്ങ അരിയേണ്ടത്. അര ഇഞ്ചു നീളത്തില് ഇത് അരിഞ്ഞെടുക്കാം. ഒരുപാട് കട്ടിയാകാനും അത് പോലെ ഒരുപാട് കനം കുറയാനും പാടില്ല. അതിനു ശേഷം നമുക്ക് മസാല തയ്യാറാക്കാം. ഇതിനായി കാശ്മീരി മുളകു പൊടി മഞ്ഞൾപൊടി ഉപ്പ് ഗരംമസാലപ്പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കോൺഫ്ലവർ തുടങ്ങിയവയാണ് ചേർക്കുന്നത്. കോൺഫ്ലവർ ഇല്ലെങ്കിൽ അരിപ്പൊടി ആയാലും മതിയാകും. ഇതാണ് ക്രിസ്പ്പിനെസ്സ് നൽകുന്നത്. അതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇത് ഇട്ടു തിരിച്ചും മറിച്ചും പെട്ടെന്ന് തന്നെ ചെയ്തെടുക്കാവുന്നതാണ്. ഒന്ന് ട്രൈ ചെയ്തു നോക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും. വളരെ എളുപ്പത്തിലും വളരെ രുചിയോടും കൂടി നിങ്ങൾക്ക് ഇത് കഴിക്കാവുന്നതാണ്.

Thanath Ruchi

Similar Posts