വെറും 10 മിനിറ്റിൽ സ്പൈസി പനീർ റോസ്റ്റ്‌ തയ്യാറാക്കാം ചപ്പാത്തിയുടെ കൂടെ കിടിലൻ കോമ്പിനേഷൻ

ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റിയ സ്പൈസി പനീർ റോസ്റ്റ്‌ റെസിപി ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.

വെറും 10 മിനിറ്റിൽ തന്നെ നിങ്ങൾക്ക് ഈ ഒരു രുചികരമായ റെസിപ്പി തയ്യാറാക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാൻ എടുക്കുക. അതിലേക്ക് ഓയിൽ ഒഴിച്ച് മുളകുപൊടി മഞ്ഞൾ പൊടിയും ചേർത്തു വഴറ്റുക. അതിലേക്ക് പനീർ കൂടി ചേർക്കുക. പനീർ ഒന്ന് നിറം മാറി വരുമ്പോൾ അത് മാറ്റി വയ്ക്കേണ്ടതാണ്. അതിനു ശേഷം ഈ അതേ പാനിലേക്കു പച്ചമുളകും വെളുത്തുള്ളിയും സവാളയും അല്പം മസാലകളും ചേർത്ത് ഇളക്കാം. അതിലേക്ക് ടൊമാറ്റോ സോസ് ആഡ് ചെയ്യാവുന്നതാണ്. ടൊമാറ്റോ സോസ് ഇല്ലെങ്കിൽ നിങ്ങൾക്ക് തക്കാളി ചേർക്കാം. തക്കാളി ചേർക്കുന്നതെങ്കിൽ അല്പം പഞ്ചസാരയും ചേർത്താൽ വളരെ രുചികരം ആകും. ഇതിലേക്ക് നമ്മൾ മാറ്റി വെച്ചിരിക്കുന്ന പനീർ കൂടി ചേർത്ത് ഇളക്കിയാൽ സ്പൈസി പനീർ റോസ്റ്റ് റെഡി ആകുന്നതാണ്. കണ്ടില്ലേ നമ്മൾ വെറും 10 മിനിറ്റ് കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. ചപ്പാത്തിയുടെ കഴിക്കാൻ ഇത് വളരെ നല്ലൊരു കോമ്പിനേഷൻ തന്നെയാണ്.

Thanath Ruchi

Similar Posts