ഉണ്ണിയപ്പ ചട്ടി ഉണ്ടോ?എങ്കിൽ ഒട്ടും തന്നെ സമയം കളയാതെ സ്പൈസി മുട്ട ബജി ഉണ്ടാക്കാം എന്താ രുചി!

ഉണ്ണിയപ്പ ചട്ടി ഉണ്ടോ? എങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് നല്ലൊരു സ്നാക്ക് വിഭവമായ മുട്ട ബജി തയ്യാറാക്കാം. സാധാരണ കടയിൽ നിന്നും വാങ്ങുന്ന മുട്ട ബജ്ജി നോക്കുകയാണെകിൽ മുട്ട പുഴുങ്ങി ചേർക്കുന്നത് ആണ് കാണാറുള്ളത്.

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഉണ്ണിയപ്പ ചട്ടിയിൽ മുട്ട ബജി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതിന് ആദ്യം തന്നെ രണ്ടു മുട്ട എടുത്തു നന്നായി അടിച്ചു അതിലേക്കു ഉപ്പു ചേർക്കാം. ആവശ്യമെങ്കിൽ മസാലകളും വേണമെങ്കിൽ ചേർക്കാം. അതിനു ശേഷം ഒരു ഉണ്ണിയപ്പം ചട്ടിയിലേക്ക് ഇത് ഒഴിച്ച് വേവിച്ചു കൊടുക്കാം. പെട്ടെന്ന് തന്നെ ഇത് വെന്തു കിട്ടുന്നതാണ്. അതിനു ശേഷം നമുക്ക് കടലമാവും മൈദയും മഞ്ഞപ്പൊടി ഉപ്പും എല്ലാം ചേർത്ത് ഏതു ഒരു ബജിക്കും തയ്യാറാക്കാറുള്ള പോലെയുള്ള മസാല ക്കൂട്ട് ഇതിനും തയ്യാറാക്കാം. അതിലേക്ക് നേരത്തെ വേവിച്ചു വച്ച മുട്ട മിക്സ് ചെയ്തു എണ്ണയിൽ വറുത്തെടുക്കാം എന്നതാണ്. അങ്ങനെ പെട്ടെന്ന് തന്നെ നമുക്ക് വ്യത്യസ്താമായ മുട്ട ബജി തയ്യാറാക്കാൻ കഴിയും.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →