ഇങ്ങനെ ആണോ Maggi 2 മിനിറ്റിൽ ഉണ്ടാക്കേണ്ടത്?ഒരിക്കലെങ്കിലും നിങ്ങൾ ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ

നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് മാഗ്ഗി. ഈ മാഗിക്ക് ഒരുപാട് ആരാധകരുണ്ട് എന്നുള്ളത് തന്നെയാണ് സത്യം.

വളരെ കാലങ്ങൾക്ക് മുമ്പാണ് മാഗി പ്രചാരത്തിൽ വന്നത്. ഈ ഒരു നിമിഷം വരെ മാഗിക്ക് ആരാധകർ കൂടിയിട്ടേയുള്ളൂ. മാഗി നമ്മൾ വ്യത്യസ്തമായി ഉണ്ടാക്കുന്ന രീതി ആണ് പറയുന്നത്. ഇതിനായി ആദ്യം തന്നെ വെള്ളം തിളപ്പിക്കുക. അതിലേക്ക് മാഗി പാക്കറ്റ് പൊട്ടിച്ച് ഇടുക. മസാല ഇപ്പോൾ ഇടേണ്ടതില്ല. അത് നമ്മൾ വേറെയാണ് ചേർക്കുന്നത്. മറ്റൊരു പേനിൽ എണ്ണ ചൂടായതിനു ശേഷം അല്പം വെളുത്തുള്ളി ചേർക്കുക. അതിലേക്കു മാഗ്ഗിയുടെ മസാല പൗഡർ ചേർത്ത് ഇളക്കുക. അതിലേക്ക് സോയാസോസും അല്പം വെള്ളവും ചേർത്ത് മാറ്റിവെച്ചിരിക്കുന്നു മാഗി കൂടി ചേർത്ത് ഇളക്കുക. ഇതുകൂടാതെ മുട്ട ആവശ്യമുള്ളവർ മുട്ട ഇപ്പോൾ ചേർക്കാവുന്നതാണ്. സൈഡിലേക്ക് മാഗ്ഗി മാറ്റി വച്ചതിനു ശേഷം അതിൽ തന്നെ ചിക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചിക്കി എടുത്ത മുട്ട മാഗിലേക്ക് മിക്സ് ചെയ്യുക. അങ്ങനെ വളരെ സ്വാദേറിയ ഒരു മാഗ്ഗി റെസിപ്പി നിങ്ങൾക്ക് ലഭിക്കുന്നതാണ്.