സൂപ്പർ ടേസ്റ്റിൽ നല്ല ഒരു മാങ്ങാ അച്ചാർ വീട്ടിൽ മാങ്ങ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഇട്ടു നോക്കൂ

അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന പ്രധാനപ്പെട്ട അച്ചാർ മാങ്ങാച്ചാർ തന്നെയായിരിക്കും. നമ്മൾ എപ്പോഴും വീടുകളിൽ ഉണ്ടാക്കുന്നതും വാങ്ങുന്നതും മാങ്ങാച്ചാർ ആയിരിക്കും.

വീട്ടിലെ മാങ്ങ കൊണ്ട് വളരെ എളുപ്പത്തിൽ ടേസ്റ്റി ആയി മാങ്ങ അച്ചാർ ഉണ്ടാക്കാൻ കഴിയും. അതിൻറെ ഒരു റെസിപ്പി ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇതിനായി നിങ്ങൾ തോലോടു കൂടിയ മാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞു ഉപ്പും ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക അതിനു ശേഷം നല്ലെണ്ണ ആണ് എടുക്കേണ്ടത്. നല്ലെണ്ണയിൽ പാകം ചെയ്യുമ്പോഴാണ് അച്ചാറിന് കൂടുതൽ ടേസ്റ്റ് ലഭിക്കുന്നത്. എണ്ണയിലേക്ക് കടുക് പൊട്ടിക്കുക. അതിനുശേഷം വെളുത്തുള്ളി കറിവേപ്പിലയും ചേർത്ത് കൊടുക്കുക. അതിനു ശേഷമാണ് പൊടികൾ ചേർക്കേണ്ടത്. മുളകുപൊടി കായപ്പൊടി കടുക് പൊടി തുടങ്ങിയവ ചേർത്ത് രണ്ട് മിനിറ്റ് ഇളക്കു. അതിനുശേഷം മാങ്ങ ചേർത്ത് നന്നായി ഇളക്കി ആവുന്നതാണ്. വിനാഗിരിയും ഇതിലേക്ക് ചേർക്കാം. അങ്ങനെ വളരെ പെട്ടെന്ന് തന്നെ ടേസ്റ്റിയായ മാങ്ങ അച്ചാർ ലഭിക്കുന്നതാണ്. ഇത് നിങ്ങൾ ഉണങ്ങിയ ചില്ലു പാത്രത്തിലിട്ട് സൂക്ഷിക്കാം. സ്പൂൺ ഇടുമ്പോൾ നനഞ്ഞത് ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താൽ കുറച്ചു നാൾ ഇ.ത് കേടാവാതെ ഇരിക്കുന്നതാണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →