അടുക്കളയിൽ ഉള്ള ചേരുവകൾ മാത്രം മതി നോർത്തിന്ത്യൻ വിഭവം പാനിപൂരി തയ്യാറാക്കാൻ കൊതിയൂറും രുചി😋

അടുക്കളയിലുള്ള ചേരുവകൾ മാത്രം മതി വളരെ ടേസ്റ്റിയായ പാനിപൂരി നമുക്ക് ഉണ്ടാക്കിയെടുക്കാം.

പാനിപൂരി നമുക്കെല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവം ആയിരിക്കും. നോർത്തിന്ത്യൻ വിഭവമായ പാനിപൂരി ഉത്സവങ്ങളിലും എക്സിബിഷനുകളും മാളുകളിൽ എല്ലാം പോകുമ്പോൾ സാദാരണയായി കാണപ്പെടുന്നു. പാനിപൂരി നമ്മൾ പ്രധാനമായും തയ്യാറാക്കുന്നത് 3 വിഭവങ്ങളോട് കൂടിയാണ്. ഒന്ന് ചെറിയ പൂരിയും അതിലേക്ക് ഉരുളക്കിഴങ്ങ് വച്ച് ഉണ്ടാക്കുന്ന ഒരു മസാലയും രണ്ടു പുതിനയില കൊണ്ടൊരു ചട്നി പിന്നെ പുളിവെള്ളവും ഈന്തപ്പഴവും കൊണ്ടുള്ള മറ്റൊരു ഡിഷ്. ഇതെല്ലാം കൂടെ ഒരുമിച്ച് കഴിക്കുമ്പോഴാണ് പാനിപൂരി തയ്യാറാകുന്നത്. മസാല തയ്യാറാക്കുമ്പോൾ കഴിയുമെങ്കിൽ ചാട്ട് മസാല കൂടി ചേർക്കുക. എങ്കിലേ കൃത്യമായ ആ രുചി വരികയുള്ളു. വീട്ടിൽ അതൊന്നു വാങ്ങി വയ്ക്കുന്നത് നല്ലതായിരിക്കും. അപ്പോൾ ഇതിനായി ആദ്യം തന്നെ റവ എടുത്തു പൂരി തയ്യാറാക്കുന്ന രീതി ആണ് ചെയ്യുന്നത്. ചെറിയ പൂരിയായാണ് തയ്യാറാക്കുന്നത്. അപ്പോൾ ഉണ്ടാക്കുന്ന വിധവും മറ്റും വീഡിയോ കണ്ടു മനസിലാക്കാം. എല്ലാവർക്കും ഇത് വളരെ അധികം ഇഷ്ടപെടുമെന്നു കരുതുന്നു.