അറേബ്യൻ ഡിഷ് ആയ കുബൂസ് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ?നിങ്ങളും ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ

നമുക്കെല്ലാവർക്കും അറിയാം ഇന്നത്തെ കാലത്ത് അറേബ്യൻ ഡിഷുകൾ കഴിക്കാനായി എല്ലാവർക്കും വളരെ താല്പര്യമാണ്.

അതിലൊന്നാണ് എല്ലാവരുടെയും പ്രിയങ്കരമായ കുബൂസ്. കുബ്ബൂസ് ഇന്ന് എല്ലാ കടകളിലും കിട്ടുന്ന ഒരു പലഹാരം തന്നെ ആണ്. എന്നാൽ ഇത് നമുക്ക് എളുപ്പത്തിൽ വീടുകളിലും തയ്യാറാക്കാൻ കഴിയുന്നതാണ്. അതിനു വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. അത് എന്താണെന്ന് നമുക്ക് ആദ്യം നോക്കാം. ആദ്യം തന്നെ ഇൻസ്റ്റൻഡ് യീസ്റ്റ് ആണ് വേണ്ടത്. അതും പഞ്ചസാരയും ചേർത്ത് വെള്ളത്തിൽ കലക്കി വെക്കുക. അതിനു ശേഷം 10 മിനിറ്റ് മാറ്റി വെക്കാവുന്നതാണ്. പിന്നീട് മൈദ പൊടി ആണ് എടുക്കുന്നത്. ഇവിടെ ഏകദേശം 8 കുബൂസ് ഉണ്ടാക്കുവാനായി 3 മുക്കാൽ കപ്പു ആണ് എടുക്കുന്നത്. ഈയൊരു മാറ്റി വച്ച വെള്ളവും ഈ മൈദയും കൂടി നന്നായി കുഴക്കുക. അതിനു ശേഷം ചപ്പാത്തിക്ക് ഉരുളകളാക്കി എടുക്കുന്ന പോലെ എടുത്തിട്ടു പരത്താവുന്നതാണ്. അങ്ങനെ നിങ്ങൾക്ക് രുചികരമായ കുബൂസ് ചുട്ട് എടുക്കാവുന്നതുമാണ്. നോൺ വെജിന്റ കൂടെ എല്ലാത്തിനും നമുക്ക് ഇത് സെർവ് ചെയ്യാവുന്നതാണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →