പ്രെഷർ കുക്കറിൽ ഗ്രീൻപീസ് കറി ഉണ്ടാക്കാം വേറെ പാത്രത്തിന്റ ആവശ്യമില്ല ഈസി ഗ്രീൻപീസ് കറി

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഗ്രീൻപീസ് കറിയുടെ റെസിപ്പി ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം ഗ്രീൻപീസ് നമ്മുടെ ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയുടെ കൂടെ പോകുന്ന നല്ല ഒന്നാന്തരം കോമ്പിനേഷനാണ്.

ദോശ ആയാലും ആയാലും ചപ്പാത്തി ആയാലും ആയാലും ഇടിയപ്പം ആയാലും പുട്ടു ആയാലും എല്ലാം തന്നെ ഇത് നല്ലൊരു കോമ്പിനേഷനാണ്. അതു കൊണ്ടു തന്നെ ഇത് പലപ്പോഴും നമ്മുടെ വീടുകളിൽ നല്ല സാന്നിധ്യം ഉള്ളതുമാണ്. ഇത് തയ്യാറാക്കുന്നത് പ്രഷർ കുക്കർ മാത്രം ഉപയോഗിച്ചാണ്. പ്രഷർ കുക്കർ മാത്രമാകുമ്പോൾ വേറൊരു പാത്രം നമുക്കാവശ്യമില്ല. ആദ്യം തന്നെ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളിയും സവാളയും ഇഞ്ചിയും എല്ലാം ചേർക്കുന്ന സമയമാണ്. അതിനു ശേഷം ഇത് എല്ലാം നന്നായി വഴറ്റി വരുമ്പോൾ പൊടി മസാലകൾ എല്ലാം ചേർക്കാവുന്നതാണ്. അതിനു ശേഷമാണ് ഗ്രീൻപീസ് ഇട്ടു കൊടുക്കേണ്ടത്. പിന്നീട് ഒരു വിസിൽ വരുന്നവ രെ ഹൈ ഫ്‌ളെയിമിലും രണ്ടു വിസ്സിലുകൾ വരുമ്പോൾ മീഡിയം ഫ്ലെയമിലേക്ക് മാറ്റുക. അപ്പോൾ ഗ്രീൻപീസ് കറി റെഡി ആയിട്ടുണ്ട്. മല്ലിയില ഇഷ്ടമുള്ളവർക്ക് അവസാനം അത് കൂടി ചേർക്കാവുന്നതാണ്.

Thanath Ruchi

Similar Posts