ഇങ്ങനെ ചെയ്താൽ എണ്ണ കുടിക്കാത്ത സോഫ്റ്റ് പഴം പൊരി ലഭിക്കും അടുത്ത തവണ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ

എണ്ണ കുടിക്കാത്ത സോഫ്റ്റ് പഴം പൊരി ഉണ്ടാക്കുന്ന രീതിയാണ് പറയുന്നത്. പഴമൊഴി പൊങ്ങി വരുവാൻ ഈ വിദ്യ പ്രയോഗിച്ചാൽ മതിയാകും.

നമ്മുടെ എല്ലാവരുടെയും തനതായ ഒരു പലഹാരമാണ് പഴംപൊരി. നേന്ത്രപ്പഴം ആണ് ഇത് ഉണ്ടാക്കുവാനായി നമ്മൾ എടുക്കുന്നത്. ഇതിലേക്ക് മൈദ ഉപ്പ് പഞ്ചസാര റവ ഏലക്കായ എന്നിവയാണ് എടുക്കുന്നത്. അതിനുശേഷം രണ്ടു കോഴിമുട്ട നിങ്ങൾക്ക് പൊട്ടി ഒഴിവാക്കാവുന്നതാണ്. അതിനുശേഷം വെള്ളമാണ് ഒഴിക്കേണ്ടത്. ഒരുപാട് ലൂസ് ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .പിന്നെ കളർ ആവശ്യമെങ്കിൽ മഞ്ഞപ്പൊടി ചേർക്കാം. എണ്ണ കുടിക്കാതിരിക്കാൻ നാരങ്ങാനീരി ആണ് ചേർക്കുന്നത്. മാവിൽ എയർ കയറാനായി രണ്ടു മൂന്നു മിനിറ്റ് നന്നായി ഇളക്കി കൊടുക്കാവുന്നതാണ്. ഇങ്ങനെചെയ്യുന്നതോടെ പഴംപൊരിക്ക് വേണ്ടി ഉള്ള ബാറ്റർ തയ്യാറാകുന്നു. അതിനു ശേഷം പ്രഷർ കുക്കറിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കാം. പ്രഷർ കുക്കറിൽ എടുക്കുന്നതിനാൽ തീ കുറച്ചു വച്ചാൽ തന്നെ ഇത് പെട്ടെന്ന് വെന്തു കിട്ടുന്നതാണ്. അതിനുശേഷം നേന്ത്രപ്പഴം നീളത്തിൽ അരിഞ്ഞു എടുത്തു ഈ ബാറ്ററിൽ മുക്കി എണ്ണയിൽ പൊരിച്ചു എടുക്കാവുന്നതാണ്. രുചികരമായ എണ്ണ കുടിക്കാത്ത സോഫ്റ്റ് പഴം പൊരി തയ്യാറായി ക്കഴിഞ്ഞു.

Thanath Ruchi

Similar Posts