നെല്ലിക്ക ഉപ്പിൽ ഇടുമ്പോൾ ഈ 2 കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നെ പാടയും കെട്ടില്ല കേടാവുകയും ഇല്ല
നെല്ലിക്കാ ഉപ്പിൽ ഇടുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട രണ്ടു കാര്യമാണ് പറയുന്നത്. നെല്ലിക്ക ഉപ്പിൽ ഇടുമ്പോൾ ഒരുപാട് കാലം കേടു കൂടാതിരിക്കാൻ ആയി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
സാധാരണയായി പെട്ടെന്ന് തന്നെ ഇത് പാട കെട്ടി പോകുന്നത് കാണാറുണ്ട്. ഇങ്ങനെ പാട കിട്ടാതിരിക്കാൻ ഉം കേടുകൂടാതിരിക്കാൻ ഉം നിങ്ങൾ ചെയ്യേണ്ട കാര്യമാണ് പറയുന്നത്. നമ്മൾ നല്ല നെല്ലിക്ക അതായത് ഫ്രഷ് ആയതു തിരഞ്ഞെടുക്കുക എന്നുള്ളതാണ് ആദ്യമായി ചെയ്യേണ്ടത്. അതിനു ശേഷം മഞ്ഞൾപ്പൊടി കലക്കിയ വെള്ളത്തിൽ 10 മിനിറ്റ് നേരമെങ്കിലും ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചെറിയ രീതിയിൽ കേടായ നെല്ലിക്ക ഉണ്ടെങ്കിൽ അത് കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. പിന്നീട് കല്ലുപ്പാണ് ഇതിലേക്ക് ചേർക്കുന്നത്. കൂടാതെ വിനാഗിരിയും ചേർക്കുക. അതിനു ശേഷം ഒട്ടും വെള്ളമില്ലാതെ ടിഷ്യു വെച്ച് നെല്ലിക്ക തുടച്ചെടുക്കുക എന്നതാണ്. അതിനു ശേഷമാണ് പച്ചമുളക് ഇടുന്നതു. ഇങ്ങനെ വീഡിയോയിൽ പറയുന്ന രീതിയിൽ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് നെല്ലിക്ക ഒരുപാട് കാലം കേടു കൂടാതെ സൂക്ഷിക്കാൻ കഴിയുന്നതാണ്.
