റസ്റ്ററന്റ് സ്റ്റൈൽ എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ നിങ്ങൾ റെഡി ആണോ?കൊതിയൂറും സ്വാദിൽ ഉണ്ടാക്കാം

ചൈനീസ് വിഭവങ്ങളുടെ ലിസ്റ്റ് നോക്കി കഴിഞ്ഞാൽ അതിൽ നമ്മുടെ ഇഷ്ടങ്ങളിൽ ആദ്യം നില്കുന്നതായിരിക്കും ഫ്രൈഡ്‌റൈസ്‌ പോലെ ഉള്ള വിഭവങ്ങൾ. ബിരിയാണി പോലെ തന്നെ എല്ലാവരും ഇഷ്ടത്തോടെ കഴിക്കുന്ന ഭക്ഷണമാണ് ഈ ഒരു ഫ്രൈഡ് റൈസ്.

റെസ്റ്റോറന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്നതേ ഉള്ളു. എന്തെങ്കിലും വിശേഷങ്ങൾ വരുമ്പോഴോ അല്ലെങ്കിൽ ഗസ്റ്റ് എല്ലാം വരുമ്പോൾ ഇത് പോലെ ഐറ്റംസ് കൊടുക്കുന്നത് നല്ല ഒരു ഐഡിയ ആയിരിക്കും. എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും. വളരെ സിമ്പിൾ ആയി ഇത് ഉണ്ടാക്കാവുന്നതേ ഉള്ളു. ഇതിനായി ആദ്യം തന്നെ ചോറ് വേവിക്കുന്ന ചടങ്ങു ആണ്. അരി കുതിർത്തു വച്ചിട്ട് ചോറ് തിളപ്പിക്കുകയെങ്കിൽ 7 മിനിറ്റ് കൊണ്ട് ചോറ് റെഡി ആകുന്നു. അതിനു ശേഷം ഒരു ചൂടായ പാനിലേക്കു സൺഫ്ലവർ ഓയിൽ എടുക്കുക. വെളിച്ചെണ്ണ എടുക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കണം. അതിലേക്കു വെളുത്തുള്ളി, സവാള,ബീൻസ്,ക്യാപ്സിക്കം,കാരറ്റ് തുടങ്ങിയവ ചേർത്ത് ജസ്റ്റ് ഒന്നു ഹൈ ഫ്ലെമിൽ വച്ചു വഴറ്റുക.സോസുകളും കുരുമുളക് പൊടിയും ഉപ്പും എല്ലാം ചേർത്തൽ ഫ്രൈഡ് റൈസ് റെഡി. നോൺ വെജ് ആണെങ്കിൽ മുട്ട കൂടി ചേർക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →