വെറും 5 മിനിറ്റിൽ അടിപൊളി മുട്ട കറി ഉണ്ടാക്കാം രുചികരം മാത്രം അല്ല സമയവും ലാഭം ഇഷ്ടപ്പെടും

രാവിലെ ബ്രെക്ഫാസ്റ്റിനു അപ്പം ആണെങ്കിൽ അതിനു ഏറ്റവും ബേസ്ഡ് കോമ്പിനേഷൻ മുട്ടക്കറി ആണ്. അപ്പത്തിന് മാത്രം അല്ല ചപ്പാത്തിക്കും അത് പോലെ ഇടിയപ്പത്തിനും എല്ലാം ഇത് നല്ല ഒരു കോമ്പിനേഷൻ ആണ്.

എളുപ്പത്തിൽ മുട്ട കറി ഉണ്ടാക്കുന്ന രീതി ആണ് ഇവിടെ പറയുന്നത്. വെറും 5 മിനിറ്റിൽ തന്നെ നമുക്ക് ഈ ഒരു മുട്ട കറി ഉണ്ടാക്കി എടുക്കാം. അതിനായി ആവസ്യമുള്ള മുട്ട എടുക്കുക. വീട്ടിൽ ഉള്ള ആളുകളുടെ എണ്ണം അനുസരിച്ചു നിങ്ങൾക്ക് എടുക്കാം. അതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് സവാളയും തക്കാളിയും ഇടുക. നല്ല പഴുത്ത തക്കാളി തന്ന എടുക്കാൻ ആയി ശ്രമിക്കുക. ഇത് നല്ല പോലെ അരച്ചെടുക്കുക. അതിനു ശേഷം അടുപ്പത്തു ചട്ടി വയ്ക്കുക. അതിലേക്കു വെളുത്തുള്ളി, പച്ചമുളക്, തുടങ്ങിയവ ചേർത്ത് ഒന്നു വഴറ്റുക. അതിനു ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പു ചേർക്കുക. പിന്നീട് പൊടി മസാലകൾ കൂടി ചേർക്കുക. തേങ്ങാ പാൽ കൂടി ചേർക്കാവുന്നതാണ്. അവസാനം മുട്ടയും ചേർത്ത് കഴിഞ്ഞാൽ മുട്ട കറി റെഡി ആകുന്നതാണ്.