വെള്ളം വേണ്ട മാവ് വാട്ടണ്ട കുഴക്കണ്ട ഇത് പോലെ പത്തിരി ഈസി ആയി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?

നമുക്കെല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് പത്തിരി. സാധാരണ നമ്മൾ വീടുകളിൽ ഇത് തയ്യാറാക്കുന്നവർ വളരെ കുറവായിരിക്കും.

മലബാർ മേഖലകളിലെല്ലാം വളരെ കോമൺ ആണ്. എന്നാൽ സാധാരണ ഈയൊരു പത്തിരി പലപ്പോഴും വീടുകളിൽ തയ്യാറാക്കാറില്ല. ദോശ പുട്ട് അപ്പം
തുടങ്ങിയവയായിരിക്കും മിക്ക വീടുകളും തയ്യാറാക്കുന്നത്. അതിന് കാരണം പത്തിരി നമ്മൾ നന്നായി കുഴച്ച് അല്പം പണിയുള്ള ഒന്നാണ് എന്നുള്ളതാണ്. എന്നാൽ ഇന്നിവിടെ പറയുന്ന പത്തിരി വളരെ വ്യത്യസ്തമാണ്. ഒരു തുള്ളി വെള്ളമോ അല്ലെങ്കിൽ മാവ് കുഴയ്ക്കുകയോ ഒന്നും തന്നെ വേണ്ട. ഇതിനായി നമ്മൾ എടുക്കുന്നത് അരിപ്പൊടിയും ചോറും ആണ്. അതിലേക്ക് ഉപ്പും ചേർത്ത് മിക്സിയിൽ അടിക്കുകയാണ് ചെയ്യുന്നത്. ഒറ്റത്തവണ മിക്സി അടിക്കാതെ കുറേശ്ശെ ആണ് നമ്മൾ മിക്സിയിലേക്ക് ചേർക്കുന്നത്. അതിനു ശേഷം നമുക്ക് നേരിട്ട് തന്നെ ഉരുളകളായി പരത്താം. അങ്ങനെ വളരെ പെട്ടെന്ന് തന്നെ ഈ ഒരു പത്തിരി നമുക്ക് തയ്യാറാക്കാൻ കഴിയുന്നു. എല്ലാവർക്കും ഈ രീതി വളരെ അധികം ഇഷ്ടപെടും എന്ന് കരുതുന്നു.

Thanath Ruchi

Similar Posts