ഉള്ളിയും പുളിയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കറിയാണ് ഇന്ന് ഇവിടെ പറയുന്നത്. ചോറിന്റ കൂടെ ഇത് നല്ലൊരു സൈഡ് ഡിഷ് തന്നെയാണ്.
അസാധ്യ രുചിയായതിനാൽ ഇതിനു മറ്റൊന്നും തന്നെ ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കാനും സാധിക്കുന്നു. നമ്മൾ ചോറിന്റ കൂടെ എന്നും ഒരേ കറികൾ കഴിക്കുമ്പോൾ അത് മടുക്കുന്നതായി കാണാം. ഇതിനു പകരമായി ഏതെങ്കിലുമൊരു ദിവസം ഇതു പോലുള്ള സ്പെഷ്യൽ ഐറ്റംസ് ഉണ്ടാക്കുകയാണെങ്കിൽ നമ്മുക്ക് കഴിക്കുവാൻ ഉത്സാഹം കൂടുന്നതാണ്. അത്തരത്തിലുള്ള ഒരു കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇത് നമ്മൾ മൺചട്ടിയിൽ ആണ് ഉണ്ടാക്കുന്നത്. അത് കൊണ്ട് തന്നെ ഇതിന് വളരെ ടേസ്റ്റ് ആണ്. ആദ്യം തന്നെ വാളംപുളി വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം ചൂടായ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ കറിവേപ്പില തുടങ്ങിയവ ചേർക്കുക. പിന്നെയാണ് ചെറിയ ഉള്ളി ചേർത്ത് പുളി വെള്ളം കൂടി ചേർത്ത് കുറുകി വരേണ്ടതാണ്. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ഇതു നമുക്ക് തയ്യാറാക്കി എടുക്കാം. അപ്പോൾ എല്ലാവർക്കും ഈ ഒരു കറി വളരെയധികം ഇഷ്ടപ്പെടുമെന്ന് കരുതുന്നു.