പ്രഷർ കുക്കറിൽ ഒരു അടിപൊളി വെജിറ്റബിൾ കുറുമ പെട്ടെന്നു തയ്യാറാക്കാം നല്ലൊരു കോമ്പിനേഷൻ കറി

പ്രഷർ കുക്കറിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി വെജിറ്റബിൾ കുറുമ റെസിപ്പി ആണ് പറയുന്നത്. ഇത് നമ്മൾ കടകളിൽ പൂരിയുടെ എല്ലാം കൂടെ കഴിക്കാറുണ്ട്.

വീട്ടിൽ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാവുന്നതേയുള്ളൂ. അപ്പത്തിന്റ കൂടെയും ചപ്പാത്തിയുടെ കൂടെയും രാത്രിയിൽ ആണെങ്കിൽ നെയ്‌ച്ചോറിന്റ കൂടെയും എല്ലാം നല്ലൊരു കോമ്പിനേഷനാണ്. മാത്രമല്ല വെജിറ്റബിൾ കുറുമ യിൽ ധാരാളം വെജിറ്റബിൾ അടങ്ങുന്നതിനാൽ അത് കുട്ടികൾക്കെല്ലാം കൊടുക്കുന്നത് വളരെ ഗുണകരമാണ്. ഇഷ്ടമുള്ള വെജിറ്റബിൾ എടുക്കാവുന്നതാണ്. ഗ്രീൻപീസ് ക്യാരറ്റ് ബീൻസ് ഉരുളക്കിഴങ്ങ് അങ്ങനെ എന്തായാലും എടുക്കാവുന്നതാണ്. എണ്ണയും അല്പം നെയും ഒഴിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. പിന്നീട് സവാളയും പൊടി മസാലകളും വെജിറ്റബിൾസ് എല്ലാം ഇട്ട് ഒന്ന് വിസിൽ വരേണ്ടതാണ്. അതിനു ശേഷം നമുക്ക് നാളികേരവും കുറച്ച് കശുവണ്ടിയും ചേർത്ത് അരച്ചെടുക്കുക. അതും കൂടി ചേർക്കുമ്പോൾ ആണ് ഈ ഒരു വെജിറ്റബിൾ കുറുമക്ക് വളരെയധികം സ്വാദ് കൂടുന്നത്. അപ്പോൾ ചേരുവകളും തയ്യാറാക്കുന്ന വിധവും വിശദമായി അറിയാം.എല്ലാവർക്കും ഈ കുറുമാ കറി ഇഷ്ടമാകും എന്ന് കരുതുന്നു.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →