എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ബ്രേക്‌ഫാസ്റ് റെസിപ്പീ നീർദോശ ഉണ്ടാക്കി നോക്കൂ ഇഷ്ടപ്പെടും

ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത്. നീർദോശ എന്ന് പറയുന്ന ഒരു റെസിപ്പി ആണിത്.

ഇതിനായി നമ്മൾ വറുത്ത അരിപ്പൊടി ആണ് എടുക്കുന്നത്. നിങ്ങൾക്കിത് ദോശമാവ് ഉണ്ടാക്കുന്നതിനായിട്ടുള്ള അരി കുതിർത്തു ഉപയോഗിക്കാം. അരിപ്പൊടി ആകുമ്പോൾ പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കാൻ കഴിയുന്നു. അതിനു ശേഷം എടുക്കേണ്ടത് തേങ്ങയാണ്. തേങ്ങ ഇല്ലാതെ ഇത് നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. എന്നാൽ തേങ്ങ ചേർക്കുമ്പോൾ കുറച്ചു കൂടി രുചി കൂടുന്നു. പിന്നെ വേണ്ടത് ഉപ്പും പഞ്ചസാരയും വെള്ളവും ആണ്. ഇതെല്ലാം മിക്സിയിൽ നന്നായി അരയ്ക്കുക എന്ന ഒരു രീതിയാണ് ഉള്ളത്. നല്ലോണം വെള്ളം ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ഇത് നിങ്ങൾക്ക് ഒരു നോൺസ്റ്റിക് പാത്രത്തിലോ അല്ലെങ്കിൽ ദോശ കല്ലിലോ ചുടാം. ദോശ കല്ല് ചൂടാകുമ്പോൾ എണ്ണ പുരട്ടണം എന്ന് മാത്രം. വളരെ നേർത്തതു ആയിട്ടുള്ള ദോശ ആയിട്ടാണ് നമ്മൾ തയ്യാറാക്കേണ്ടത്. അതുപോലെ പാൻ നന്നായി ചൂടായതിന് ശേഷം മാവു ഒഴിക്കാൻ ശ്രദ്ധിക്കണം. ഒന്നര മിനിറ്റ് ആകുമ്പോൾ തന്നെ ദോശ പാനിൽ നിന്നും വിട്ടു പോകുന്നതായി കാണാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →