2 മിനിറ്റിൽ സ്കൂളിൽ നിന്ന് വരുന്ന കുട്ടികൾക്ക് കൊടുക്കാവുന്ന നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കാം

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് തയ്യാറാക്കാൻ കഴിയുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് പങ്കു വയ്ക്കുന്നത്. ഇത് പെട്ടെന്നു തന്നെ തയ്യാറാക്കാം.

ചായ തിളപ്പിക്കുന്ന സമയം മതിയാകും ഇതൊന്നു തയ്യാറാക്കാനായി. ഇതിന് പ്രധാനമായും എടുക്കുന്നത് അവിലാണ്. കുട്ടികൾക്ക് വളരെ നല്ല രീതിയിൽ കൊടുക്കാൻ കഴിയുന്ന ഒന്നാണ് അവിൽ.അവിൽ നമ്മൾ ഒന്ന് ചൂടാക്കി എടുക്കണം. അതായത് റോസ്റ്റ് ചെയ്തെടുക്കണം. അതിലേക്ക് തേങ്ങയും നട്സ് പൊടിയും കൂടി ചേർത്താണ് യോജിപ്പിക്കുന്നത്. അതിനു ശേഷം പഞ്ചസാര എടുത്തു പഞ്ചസാര പ്പാനി ആയി തയ്യാറാക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് ബീറ്റ്റൂട്ട് പൊടിയാണ്. ഇത് കൈയിൽ ഇല്ലെങ്കിലും സാരമില്ല. ഒരു കളറിനു അതു പോലെ ആരോഗ്യത്തിനു വേണ്ടി എടുക്കുന്നതാണ് ബീറ്റ്റൂട്ട് പൗഡർ. ഇങ്ങനെ എല്ലാം കൂടി മിക്സ് ചെയ്തതിനു ശേഷം ഉരുളകളായി ഉരുട്ടി എടുക്കാവുന്നതാണ്. ഇങ്ങനെ നല്ലൊരു സ്നാക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്. എല്ലാവർക്കും ഈ ഒരു റെസിപി ഇഷ്ടപെടുമെന്നു കരുതുന്നു. മറ്റുള്ളവർക്കും ഈ ഒരു റെസിപ്പി പറഞ്ഞു കൊടുക്കാവുന്നതാണ്.

Thanath Ruchi

Similar Posts