കുമ്പളങ്ങാ പരിപ്പ് കറി ആയാലോ ഇന്ന് ചോറിനൊപ്പം?ആലോചിക്കേ വേണ്ട സംഗതി വളരെ എളുപ്പം തന്നെ

ഊണിനൊപ്പം കഴിക്കാൻ പറ്റിയ ഒരു അടിപൊളി കറിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. കുമ്പളങ്ങ പരിപ്പ് കറി ആണ് ഇവിടെ ഉണ്ടാക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കി എടുക്കാൻ കഴിയും. ഇതിനായി നമ്മൾ സാധാരണ എടുക്കുന്ന തുവര പ്പരിപ്പ് ആണ് എടുക്കുന്നത്. പിന്നീട് ചേർക്കുന്നത് കുമ്പളങ്ങ ആണ്. പരിപ്പ് എടുക്കുന്നതിന്റെ എട്ട് മടങ്ങ് അധികമാണ് നമ്മൾ കുമ്പളങ്ങ എടുക്കേണ്ടത്. കുമ്പളങ്ങ അല്ലെങ്കിൽ നിങ്ങൾക്ക് പച്ച പപ്പായ അല്ലെങ്കിൽ വെള്ളരിക്കാ എടുക്കാം. ഇതു കൂടാതെ പരിപ്പ് നമ്മൾ അര മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തു ഇടേണ്ടതാണ്. അതിനു ശേഷം പ്രഷർ കുക്കറിൽ എല്ലാം നമ്മൾ ചേർത്ത് ഇളക്കേണ്ടതാണ്. അടുത്തതു നമുക്ക് ആവശ്യമുള്ളത് തേങ്ങയാണ്. തേങ്ങ നന്നായി അരച്ചു ചേർത്ത് എല്ലാം മിക്സ് ചെയ്യുന്ന രീതി ആണ് ഉള്ളത്. അതിനു ശേഷം താളിക്കുന്ന ഒരു രീതിയാണുള്ളത്. കടുകും മുളകും എല്ലാം പൊട്ടിച്ചു നമ്മൾ താളിച്ച് കഴിയുമ്പോൾ തന്നെ കുമ്പളങ്ങ പരിപ്പ് കറി റെഡി ആകുന്നതാണ്. വളരെ ടേസ്റ്റി ആണ് ഈ ഒരു കറി. നിങ്ങൾ ഇത് വരെ ട്രൈ ചെയ്തില്ലെങ്കിൽ ഉടനെ ട്രൈ ചെയ്തു നോക്കണം.

Thanath Ruchi

Similar Posts