1 കപ്പ് ചോറും 1 സവാളയും ഉണ്ടെങ്കിൽ ചോറ് ഇങ്ങനെ തയ്യാറാക്കൂ കറിയും വേണ്ട കിടിലൻ ടേസ്റ്റും

ഒരു കപ്പ് ചോറും ഒരു സവാളയും ഉണ്ടെങ്കിൽ നല്ല കിടിലൻ ഒരു വെറൈറ്റി ചോറ് നമുക്ക് ഉണ്ടാക്കിയെടുക്കാം. ചോറിന് കറി എല്ലാം ഉണ്ടാക്കാൻ മടിയുള്ള ദിവസങ്ങളിൽ ഇത് നമുക്ക് പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്നതാണ്.

ഇത് വളരെ രുചികരവും ആണ് എന്നുള്ളതാണ് ഈയൊരു ചോറിന് ഒരു പപ്പടവും അച്ചാറും സാലഡോ മാത്രമാണ് ആവശ്യമുള്ളത്. ആദ്യം തന്നെ എണ്ണയിലേക്ക് പെരുംജീരകവും ഗ്രാമ്പു ഏലയ്ക്ക തുടങ്ങിയവ ഇടുക.അതിനു ശേഷം വെളുത്തുള്ളി അത്യാവശ്യം എടുക്കുക. ഇതുപോലുള്ള ചോറിന് വെളുത്തുള്ളി എല്ലാം നല്ല രുചി കൂടുന്നതാണ്. അതിനു ശേഷം സവാള വഴന്നു വരുന്നവരെ ഇളക്കാവുന്നതാണ്. പിന്നീട് പൊടികൾ അല്പം ചേർക്കേണ്ടതുണ്ട് . അതിനു ശേഷം നമ്മൾ വേവിച്ചു വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ഇടുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് വെറൈറ്റി ആയിട്ടുള്ള ഒരു സവാള ചോറ് ലഭിക്കുന്നതാണ്. ആവശ്യമെങ്കിൽ നിങ്ങൾക്ക് മുട്ടയും ചേർത്ത് തയ്യാറാക്കാം. അപ്പോൾ ഇതു പോലെ ഉള്ള ചോറ് ഉണ്ടാക്കിയാൽ കുട്ടികൾക്കുള്ള ലഞ്ച് ബോക്സിലും അല്ലെങ്കിൽ നിങ്ങൾ പെട്ടെന്ന് ജോലിക്ക് എല്ലാം പോകുമ്പോൾ ആയാലും കറി ഒന്നും ആവശ്യമില്ല. അപ്പോൾ എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Thanath Ruchi

Similar Posts