കോൾഡ് കോഫീ നിങ്ങൾക്ക് ഇഷ്ടമാണോ?എങ്കിൽ പെട്ടെന്നു തന്നെ ഇനി വീട്ടിൽ കോൾഡ് കോഫീ തയ്യാറാക്കാം
നമ്മുടെ പ്രധാന പാനീയങ്ങളിൽ ഒന്നാണ് ചായയും കാപ്പിയും. ചിലർക്ക് ചായ ആണ് പ്രിയം. ചിലർക്കാകട്ടെ കോഫി ആണ് ഇഷ്ടം.
കോഫീ ഇഷ്ടമുള്ളവർക്ക് കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പ്രധാന പാനീയമാണ് കോൾഡ് കോഫി. ഈ പേര് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാവർക്കും അറിയാം വളരെ തണുപ്പ് ആയി കുടിക്കുന്ന കോഫി ആണിത്. ഇതിനായി വളരെ കുറച്ച് ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ. ആദ്യത്തേത് ഇൻസ്റ്റൻസ് കാപ്പി പ്പൊടി തന്നെയാണ്. ഏതു ബ്രാൻഡ് വേണമെങ്കിലും നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഇതിലേക്ക് അൽപം ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്യാവുന്നതാണ്. അതിനു ശേഷം എടുക്കേണ്ടത് നല്ല കട്ടിയുള്ള പാലാണ്. പാല് അര ലിറ്റർ ആണ് ഇവിടെ എടുത്തിരിക്കുന്നത്. പഞ്ചസാരയും എടുക്കാം.ഇതെല്ലം കൂടി മിക്സ് ചെയ്തു മാറ്റി വെക്കുക. ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്ലേവർ ഐസ്ക്രീം ആവശ്യമെങ്കിൽ എടുക്കാവുന്നതാണ്. ഇതെല്ലാം നല്ല രീതിയിൽ നിങ്ങൾക്ക് മിക്സ് ചെയ്യുമ്പോൾ സ്വാദിഷ്ടമായ കോൾഡ് കോഫി റെഡിയാകുന്നു. വളരെ തണുപ്പ് ആയി തന്നെ നിങ്ങൾക്ക് ഇത് സെർവ് ചെയ്യാവുന്നതാണ്.
