ഇനി മിക്സിയിലിട്ട് ഒരു കറക്കം അച്ചപ്പം വെറും 5 മിനിറ്റിൽ റെഡി ആവും ഈസി അച്ചപ്പം ഇത് തന്നെ

വെറും അഞ്ചു മിനിറ്റിൽ അച്ചപ്പം നമുക്ക് റെഡിയാക്കാം. അച്ചപ്പം പൊതുവേ നമ്മുടെ തനതായ ഒരു പലഹാരമാണ്.

ഇത് നമ്മൾ കടകളിൽ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്‌. അച്ചപ്പം ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നാണ് എല്ലാരും കരുതുന്നത്. എന്നാൽ വെറും 5 മിനിറ്റിനുള്ളിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. ഇതിന് പച്ചരി ആണ് നമ്മൾ എടുക്കുന്നത്. പച്ചരിയിലേക്ക് മുട്ടയും തേങ്ങാപ്പാലും കൂടി ഒരുമിച്ച് മിക്സിയിലടിച്ച് എടുക്കാം. അങ്ങനെ ദോശക്കല്ല് എടുക്കുന്ന ഒരു കൺസിസ്റ്റൻസി ആണ് ഇതിന് വേണ്ടത്. ഇങ്ങനെ ചെയ്യുന്നതോടു കൂടി നമ്മുടെ അച്ചപ്പത്തിനുള്ള മാവ് റെഡിയായിരിക്കുകയാണ്. പിന്നീട് ഒരു ചട്ടിയിലേക്ക് തിളച്ച എണ്ണയിലേക്ക് അച്ചപ്പം അച്ചു ഒന്ന് തിളപ്പിക്കുക. അതിനു ശേഷം ഈ മാവിലേക്ക് മുക്കി ഓരോ അച്ചപ്പം പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്. ആദ്യത്തെ അച്ചപ്പ അച്ചിലേക്ക് ഇളകി വരുന്നില്ലെങ്കിൽ ഒരു ഈർക്കിലി ഉപയോഗിച്ച് ജസ്റ്റ് ഒന്ന് വീടീച്ചു കൊടുത്താൽ അച്ചപ്പം പെട്ടെന്ന് തന്നെ നമുക്ക് വിട്ടു കിട്ടുന്നതാണ്. ഇങ്ങനെ എല്ലാവർക്കും അച്ചപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ്. എല്ലാവർക്കും ഈയൊരു റെസിപ്പി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →