പച്ച പപ്പായ കൊണ്ട് നല്ല അടിപൊളി ഹൽവ ഉണ്ടാക്കിയാലോ?അതും വെറും 10 മിനിറ്റിൽ ട്രൈ ചെയ്തു നോക്കാം
നമ്മുടെ വീടുകളിൽ എപ്പോഴും കാണപ്പെടുന്ന ഒരു ഫലമാണ് പപ്പായ. പച്ച പപ്പായയും പഴുത്ത പപ്പായയും എല്ലാം നമ്മൾ കഴിക്കാറുണ്ട്.
പപ്പായ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട് എന്നുള്ളതും നമുക്ക് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ് എന്നുള്ളതും നമുക്കെല്ലാവർക്കും അറിയാം. പച്ചപപ്പായ നമ്മൾ തോരൻ ഉപ്പേരി കൂട്ടാൻ തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രധാനമായി ഉപയോഗിക്കുന്നത്. എന്നാൽ പച്ച പപ്പായ കൊണ്ട് കിടിലൻ ഒരു ഹൽവ ഉണ്ടാക്കിയാലോ? സംഗതി അടിപൊളിയാണ്. വളരെ എളുപ്പത്തിൽ അതായത് 10 മിനിറ്റിനുള്ളിൽ തന്നെ നമുക്ക് ഇത് തയ്യാറാക്കാൻ കഴിയുന്നതാണ്. ആദ്യം തന്നെ പപ്പായ ചീകി ഒന്നും എടുക്കേണ്ടതാണ്. വഴറ്റുന്ന സമയത്ത് പഞ്ചസാര കൂടി ചേർക്കാം. പിന്നീട് കോൺഫ്ലോറും പാലും കൂടി മിക്സ് ചെയ്ത് വേണമെങ്കിൽ അല്പം ഫുഡ് കളർ കൂടി ചേർക്കാവുന്നതാണ്. അല്പ്പം കുറുകി ഇരിക്കുവാൻ ആണ് കോൺഫ്ലോർ ചേർക്കുന്നത്. അങ്ങനെ ഈ പറഞ്ഞ രീതിയിൽ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് പച്ച പപ്പായ കൊണ്ട് നല്ല ഒരു കിടിലൻ ഹൽവ തന്നെ ലഭിക്കുന്നതാണ്. അപ്പോൾ ഇതിന്റ കൂടുതൽ വിശദാംശങ്ങൾ വീഡിയോയിലൂടെ അറിയാം.
