ചോറിനൊപ്പം കഴിക്കാൻ പറ്റിയ ചമ്മന്തി പൊടിയുടെ അല്ലെങ്കിൽ വേപ്പിലപ്പെട്ടിയുടെ റെസിപ്പി ഇതാ

ചോറിനൊപ്പം കഴിക്കാൻ പറ്റിയ ചമ്മന്തി പൊടിയുടെ റെസിപ്പി ആണ് പങ്കു വെക്കുന്നത്. ഇത് നമ്മൾ കൃത്യമായി സൂക്ഷിച്ചു കഴിഞ്ഞാൽ ഒരു മാസം വരെ കേടാകാതെ ഇരിക്കുന്നതാണ്.

നമ്മൾ 4 കപ്പ് തേങ്ങ ആണ് ഇതിനു എടുക്കുന്നത്. തേങ്ങ ചിരകുമ്പോൾ എല്ലാം ഒരു വലുപ്പം ആവാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ പിന്നീട് തേങ്ങാ വറുക്കുമ്പോൾ ശരിയായി വറുക്കാൻ സാധിക്കില്ല. ഇതോടൊപ്പം തന്നെ വറ്റൽ മുളകും ഏഴ് തണ്ട് കറിവേപ്പിലയും ചേർക്കാവുന്നതാണ്. ഇങ്ങനെ ചേർക്കുന്ന തിനാൽ തന്നെ ഇതിനെ പല ഭാഗങ്ങളിലും വേപ്പിലക്കട്ടി എന്നും വിളിച്ചു വരുന്നു. മുളകു പൊടിയാണ് ചേർക്കുന്നതെങ്കിൽ ഇപ്പോൾ ചേർക്കേണ്ടതില്ല. തേങ്ങ ഒന്ന് മൂത്തു വരുമ്പോൾ ആണ് ചേർക്കേണ്ടത്. ഏകദേശം അര മണിക്കൂർ നേരമെങ്കിലും ഇത് വറുക്കേണ്ടതാണ്. ആണ് ആദ്യം ഹൈ ഫ്‌ളെമിൽ ആണ് വയ്ക്കേണ്ടത്. പിന്നീട് മീഡിയയിലേക്ക് പിന്നീട് നോ ഫ്‌ളെമിൽ മാറ്റേണ്ടതാണ്. അപ്പോൾ ഇത് ഉണ്ടാക്കുന്ന രീതിയാണ് പറഞ്ഞു തരുന്നത്. അൽപമെങ്കിലും കരിഞ്ഞു പോയാൽ ഇതിൻറെ ടേസ്റ്റ് തന്നെ മാറി പോകുന്നു. അതു കൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ വേണം ഇത് ചെയ്യുവാനായി. ഒരു മാസം വരെ നമുക്ക് ഫ്രിഡ്ജിൽ വെച്ചു കഴിഞ്ഞാൽ ഇത് കേടാകാതെ ഇരിക്കുന്നതാണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →