ഇനി അരി ഏതുമാകട്ടെ നിമിഷ നേരം കൊണ്ട് നമുക്ക് കുക്കറിൽ ചോറ് തയ്യാറാക്കാം വിശദമായി അറിയാം

കുക്കറിൽ ചോറ് വെക്കുന്ന രീതി അറിയാം. നമ്മളെല്ലാവരും കലത്തിലായിരിക്കും ചോറ് വെക്കുന്നത്.

എന്നാൽ കുക്കറിൽ വളരെ എളുപ്പത്തിൽ നമുക്ക് കുക്കറിൽ ചോറ് വയ്ക്കാവുന്നതാണ്. ചിലർ കുക്കറിൽ ചോറ് വെച്ചതിനു ശേഷം അധികമായി വെന്തു പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. അങ്ങനെ വരുമ്പോൾ അവർ പിന്നീട് ഇങ്ങനെ ചോറ് വെക്കാൻ മടിക്കുന്നു. എന്നാൽ ഇതിലൂടെ ഇന്ന് പറഞ്ഞു തരുന്നത് വളരെ പെർഫെക്റ്റായി അര മണിക്കൂറിനുള്ളിൽ ചോറ് കുക്കറിൽ വെക്കുന്ന രീതിയാണ്. ഒരുപാട് സമയം ഇതിനായി നിങ്ങൾക്ക് കളയേണ്ടതില്ല. പെട്ടെന്ന് തന്നെ ചോറ് തയ്യാറാക്കുവാൻ ഉള്ളവരാണെങ്കിൽ ഇതു പോലെ ചെയ്താൽ മതിയാവും. ഇവിടെ എടുക്കുന്നത് മട്ട അരിയാണ്. മട്ട അരി രണ്ടു മൂന്നു പ്രാവശ്യം നന്നായി കഴുകേണ്ടതാണ്. ഇങ്ങനെ കഴുകുമ്പോൾ നിങ്ങൾക്ക് ചോറ് പ്രഷർ കുക്കറിൽ അടിച്ചു വരുമ്പോൾ കട്ട പിടിക്കാതെ ലഭിക്കുന്നു. ഇതിനു ശേഷം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കുക്കറിൽ എപ്പോഴും വെള്ളം മുക്കാൽ ഭാഗം വേണം വെക്കുവാനായി. അങ്ങനെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഈ പറയുന്ന രീതിയിൽ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് നല്ല പെർഫെക്ട് ആയി തന്നെ ചോറ് ലഭിക്കുന്നതാണ്.

Thanath Ruchi

Similar Posts