ഈസി പരിപ്പു കറി വീട്ടിൽ ഉണ്ടാക്കാം ചപ്പാത്തിക്കും ചോറിനും കിടിലൻ കോമ്പിനേഷൻ തന്നെ ട്രൈ ചെയ്യാം

ചപ്പാത്തിക്കും ചോറിനും കഴിക്കാൻ കഴിയുന്ന ഒരു ഒരു സൈഡ് ഡിഷ് ആണ് പറയുന്നത്. പരിപ്പു കറിയാണ് ആ ഒരു സൈഡ് ഡിഷ്.

നമുക്കെല്ലാവർക്കും ഈ ഒരു പരിപ്പ് കറി വളരെ ഇഷ്ടമായിരിക്കും. ചപ്പാത്തിക്കും ചോറിനും എല്ലാം ഇത് നല്ലൊരു കോമ്പിനേഷനാണ്. വളരെ ഈസിയായി തയ്യാറാക്കാൻ കഴിയുന്ന പരിപ്പു കറിയാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു പ്രഷർ കുക്കർ കൂടാതെ ഒരു ചീനച്ചട്ടി മാത്രമേ ആവശ്യമുള്ളു. പ്രഷർ കുക്കറിലേക്ക് ആണ് നമ്മൾ തുവരപ്പരിപ്പ് സബോള പച്ചമുളക് തുടങ്ങിയവയെല്ലാം എല്ലാം ഇടുന്നത്. അതൊന്ന് വിസിൽ വരുമ്പോൾ പിന്നീട് നമ്മൾ ഉള്ളിയും കടുകും വെളുത്തുള്ളിയും വറ്റൽ മുളകും കറിവേപ്പിലയും എല്ലാം എടുത്ത് താളിക്കുന്ന ഒരു രീതിയാണ് ഉള്ളത്. ഇതു താളിച്ച് ഇവ എല്ലാം നമ്മൾ പരിപ്പുകറിയിലേക്ക് ഒഴിച്ചതിനു ശേഷം 10 മിനിറ്റ് അടച്ചു വയ്ക്കുക. അപ്പോൾ തന്നെ ഇളക്കാൻ പാടുള്ളതല്ല. 10 മിനിറ്റ് അടച്ചു വച്ചതിനു ശേഷം വേണം നമ്മൾ ഇളക്കുവാൻ ആയി. ഇതിൽ വെളുത്തുള്ളിയുടെ രുചി ആയിരിക്കും കൂടുതൽ ആയി നിൽക്കുന്നത്. അങ്ങനെ നിങ്ങൾക്ക് വളരെ സ്വാദിഷ്ടമായ ഈസി ആയിട്ട് ഉണ്ടാക്കാൻ കഴിയുന്ന പരിപ്പ് കറി റെഡി ആവുന്നതാണ്.

Thanath Ruchi

Similar Posts