തേങ്ങാ പാൽ എടുക്കാതെ ഇനി ബേക്കറി സ്റ്റൈലിൽ രുചികരമായ കിണ്ണത്തപ്പം 5 മിനിറ്റിൽ തയ്യാറാക്കാം
ബേക്കറിയിൽ കിട്ടുന്ന അതേ രുചിയോടു കൂടി നമുക്ക് കിണ്ണത്തപ്പം ഉണ്ടാക്കിയെടുക്കാം. വെറും അഞ്ചു മിനിറ്റ് മാത്രമേ ഇതിന് ആവശ്യമുള്ളൂ.
സാധാരണയായി നമ്മൾ വീടുകളിൽ തയ്യാറാക്കുന്നത് തേങ്ങാപ്പാൽ ഉപയോഗിച്ച് കിണ്ണത്തപ്പം ഉണ്ടാക്കുന്ന രീതി ആണ്. എന്നാൽ ഇവിടെ തയ്യാറാക്കുന്നത് പശുവിൻ പാൽ ഉപയോഗിച്ചാണ്. അത് തന്നെയാണ് ഇതിനു രുചി കൂട്ടുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല. ബേക്കറി സ്റ്റൈലിൽ അങ്ങനെ ആണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്. പശുവിൻ പാൽ അര ലിറ്റർ ആണ് ഇവിടെ എടുക്കുന്നത്. ഇത് കൂടാതെ മുട്ടയുടെ മഞ്ഞയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും കോൺഫ്ലോറും മറ്റുമാണ് എടുക്കേണ്ടത്. അണ്ടിപ്പരിപ്പ് മുന്തിരി തുടങ്ങിയവ ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്നു. അതു മാത്രമല്ല ഇത് വളരെ സോഫ്റ്റ് ആണ്. കൊച്ചുകുട്ടികൾക്ക് എല്ലാം ഇത് വളരെ പെട്ടെന്ന് തന്നെ ഇഷ്ടമാവുകയും ചെയ്യും. അപ്പോൾ ഇത് എങ്ങനെയാണെന്ന് മനസ്സിലാക്കി വച്ചിട്ട് കൃത്യമായി അത് പോലെ ചെയ്ത് കഴിഞ്ഞാൽ വളരെ രുചികരമായ കിണ്ണത്തപ്പം പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയും. അപ്പോൾ എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.
