ഞൊടിയിടയിൽ തയ്യാറാക്കാൻ കഴിയുന്ന അവിയൽ പരിചയപ്പെടാം ഇങ്ങനെ തന്നെ ആണോ നിങ്ങൾ ഉണ്ടാക്കുന്നത്?
നമ്മൾ മലയാളികൾക്ക് എപ്പോഴും നൊസ്റ്റാൾജിയ ഉണർത്തുന്ന ഒന്ന് ആണ് നമ്മുടെ ഭക്ഷണം. ഭക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ആണ് നമ്മുടെ സദ്യ.
തൂശനിലയിൽ ചോറും കറികളും വിലമ്പി അവസാനം പായസവും കൂട്ടി കഴിക്കുമ്പോൾ സദ്യ പൂർണമാകുന്നു.നമ്മുടെ സദ്യയിൽ ഒഴിച്ചു കൂടാൻ കഴിയാത്ത കറികൾ ആണുള്ളത്. അവയിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് അവിയൽ. ഇത് ഒഴിച്ചു കൊണ്ടുള്ള ഒരു സദ്യ നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുകയില്ല. പച്ചക്കറി ഒരുപാടുള്ളതിനാൽ ഇത് പ്രധനപ്പെട്ടതു തന്നെ.സദ്യയിൽ മാത്രമല്ല വീടുകളിളിലും ഇത് വച്ച് കഴിക്കുന്നത് ഗുണകരമാണ്. കാരണം അത്രയും പച്ചക്കറി നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ഈ അവിയൽ പല ജില്ലകളിലും പല രീതിയിലാണ് ഉണ്ടാക്കുന്നത്.ഇന്ന് ഇവിടെ പറയുന്നത് തൈര് ഉപയോഗിച്ച് ഉണ്ടാക്കുന്ന അവിയലിനെ കുറിച്ചാണ്. ഇതിനായി ആദ്യം തന്നെ ഒരു അരപ്പ് തയ്യാറാക്കണം.ഈ അരപ്പ് നമ്മൾ ചമ്മന്തിക്കൊക്കെ എടുക്കുന്ന പോലെയേ അരയാൻ പാടുകയുള്ളു. ശേഷം പച്ചക്കറികൾ എല്ലാം നീളത്തിൽ അരിഞ്ഞു വേവിച്ചു എടുക്കണം. പിന്നീട് ഈ അരപ്പ് ചേർത്ത് തൈരും ചേർത്ത് മിക്സ് ചെയ്യുക. ഈ രീതിയാണ് ഇവിടെ പറയുന്നത് ഇതിനായി നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ എടുക്കാം.എല്ലാവർക്കും ഇത് ഇഷ്ടപെടുമെന്നു കരുതുന്നു.
