വെറും 2 ചേരുവ ഉപയോഗിച്ച് 5 മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ചായക്കടി ഇതാ ട്രൈ ചെയ്യാം
രണ്ടു ചേരുവ ഉപയോഗിച്ചു കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു 4 മണി പലഹാരം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഉരുളക്കിഴങ്ങും അവിലും ആണ് പ്രധാനപ്പെട്ട 2ചേരുവകൾ. ഇതു കൂടാതെ എരിവിനായി വേണമെങ്കിൽ പച്ചമുളകും അൽപം ഉപ്പും കൂടി ചേർക്കാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ്. അതു കൊണ്ട് തന്നെ വെറും 5 മിനിറ്റ് കൊണ്ട് ഇത് തയ്യാറാക്കാനും കഴിയുന്നു. ഉരുളക്കിഴങ്ങ് ആദ്യമേ തന്നെ വേവിക്കുകയാണ് ചെയ്യേണ്ടത്. രണ്ടു ഉരുളക്കിഴങ്ങു ആണ് ഇവിടെ എടുത്തിരിക്കുന്നത്. കിഴങ്ങ് തൊലി കളഞ്ഞ ശേഷം നന്നായി സ്മാഷ് ചെയ്തു എടുക്കേണ്ടതാണ്. ഒട്ടും തരിയില്ലാതെ വേണം അത് ചെയ്യുവാനായി. ശേഷം ഇത് നമുക്കു തയ്യാറാക്കാൻ തുടങ്ങാം. ഈയൊരു ഉരുളക്കിഴങ്ങും അവിലും പച്ചമുളകും ഉപ്പും ചേർത്ത് കുഴച്ച് ചപ്പാത്തിക്ക് വെക്കുന്നത് പോലെ ഉള്ള ഒരു പരുവം ആക്കുന്നു. ശേഷം ഈ പറയുന്ന രീതിയിൽ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് നീളമുള്ള ഒരു രീതിയിൽ ഇത് ലഭിക്കുന്നതാണ്. പിന്നീട് ഇത് എണ്ണയിൽ വറുത്തു കോരി കഴിക്കാവുന്നതാണ്. അപ്പോൾ എല്ലാവർക്കും ഈ ഒരു റെസിപ്പി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.
