വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇനി മയോണൈസ് ഉണ്ടാക്കാം സേഫ് ആയി കഴിക്കുകയും ചെയ്യാം വിശദമായി
ഇന്ന് മിക്ക ഹോട്ടലുകളിലും ഇടംപിടിച്ച ചെയ്യുന്ന ഒന്നാണ് അറേബ്യൻ ഡിഷസ്. ഷവർമ റോളുകൾ,അൽഫാം കുഴിമന്തി തുടങ്ങിയവ എല്ലാവരുടെയും ഇഷ്ടപെട്ട ഡിഷസ് തന്നെയാണ്.
ഇതിന് രുചി കൂട്ടുന്ന അതിൻറെ സ്പെഷ്യൽ സൈഡ് ഡിഷ് ആണ് മയോണൈസ്. നമുക്ക് ഇത് കടകളിൽ നിന്ന് വാങ്ങാൻ ആയി ലഭിക്കും. എന്നാൽ ഇതിൽ പച്ച ഓയിലും പച്ച മുട്ടയും ചേർക്കുന്നതിനാൽ ഇത്തരത്തിലുള്ള സാധനങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള ഇൻഫെക്ഷന് സാധ്യതയുണ്ട്. നമുക്ക് വളരെ എളുപ്പത്തിൽ വീടുകളിൽ ഇത് തയ്യാറാക്കാവുന്നതേയുള്ളൂ. നമ്മുടെ ആവശ്യത്തിന് എടുത്ത് അപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കുന്ന രീതിയാണ് ഏറ്റവും നല്ലത്. ഇതിനായി സൺ ഫ്ലവർ ഓയിൽ, മുട്ട, രുചിക്കായി അൽപം വെളുത്തുള്ളി,പഞ്ചസാര തുടങ്ങിയവയാണ് ചേർത്തു കൊടുക്കുന്നത്. ഇത് ബ്ലെൻഡ് ചെയ്യുന്നതിലാണ് ഈയൊരു മയോണൈസ്ന്റ രുചിക്കൂട്ട് ഇരിക്കുന്നത്. അൽപ്പാൽപ്പമായി ഓയിൽ മുട്ടയിലേക്ക് ഒഴിച്ചു കൊടുത്തു ചെയ്യുന്ന രീതിയാണ് കാണിച്ചിരിക്കുന്നത്. മുട്ട കഴിക്കാത്തവർ ആണെങ്കിൽ ഹോൾ മിൽക്ക് സോയാ മിൽക്ക് തുടങ്ങിയ ഉപയോഗിക്കാവുന്നതാണ്. അപ്പോൾ ഇത് ഉണ്ടാക്കുന്ന രീതി ശ്രദ്ധിച്ചു മനസ്സിലാക്കി അതുപോലെ വീടുകളിൽ തയ്യാറാക്കുക. വളരെ രുചികരമായ മയോന്നൈസ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
