ബാക്കി വന്ന ചോറ് കൊണ്ട് നല്ല കിടിലൻ ഒരു പുഡ്ഡിംഗ് ഉണ്ടാക്കാം ഇനി ചോറ് ഒട്ടും വേസ്റ്റ് ആവില്ല
നമ്മുടെ എല്ലാവരുടെയും വീടുകളിൽ എപ്പോഴും തലേ ദിവസത്തെ ചോറ് കുറച്ചെങ്കിലും ബാക്കി വന്നിട്ടുണ്ടാകുമല്ലോ? ഇത് ചിലപ്പോൾ നമ്മൾ തിളപ്പിച്ച് പിറ്റേ ദിവസം എടുക്കും.
ചിലരാകട്ടെ അത് കളയുകയാണ് ചെയ്യുന്നത്. എന്നാൽ ബാക്കി വന്ന ചോറു വെറുതെ കളയേണ്ട ആവശ്യമില്ല. നമുക്ക് കിടിലൻ ഒരു പുഡ്ഡിംഗ് തയ്യാറാക്കാം. എങ്ങനെ എന്നല്ലേ? ആ ഒരു റെസിപ്പി ആണ് പങ്കു വെക്കുന്നത്. ചോറ്,മുട്ട,കണ്ടൻസ്ഡ് മിൽക്ക് തുടങ്ങിയവ ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. പിന്നീട് ചെയ്യേണ്ടത് പഞ്ചസാര കാരമൽ ചെയ്യുകയാണ്. പിന്നീട് ഒരു പാത്രത്തിലേക്ക് മാറ്റി അതിൻറെ പുറത്ത് നമ്മൾ മിക്സിയിൽ അടിച്ചെടുത്ത ഈയൊരു മിശ്രിതം ഒഴിച്ചു കൊടുത്തു സ്റ്റീമറിൽ വച്ച് ആവി കൊള്ളിക്കുക. പത്തിരുപത്തഞ്ച് മിനിറ്റ് ആകുമ്പോൾ സംഗതി റെഡി ആയിട്ടുണ്ടാകും. വളരെ കിടിലൻ ആയ വളരെ സോഫ്റ്റായ വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിലുള്ള ഒരു പുഡ്ഡിംഗ് ആണ് ലഭിക്കുന്നത്. നമ്മുടെ വീടുകളിലുള്ള ഉള്ള സാധനങ്ങൾ മാത്രം വച്ച് നമുക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു രസികൻ പുഡ്ഡിംഗ് ആണിത്. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.
