ഉണക്ക ചെമീൻ ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കാം ചേരുവകൾ ഇവയെല്ലാം ആണ് സംഗതി കിടു ടേസ്റ്റ് തന്നെ
ഊണിൻറെ കൂടെ ഒരു ചമ്മന്തി കൂടിയുണ്ടെങ്കിൽ സംഗതി കുശാൽ ആണ്.അല്ലെ? ഇന്ന് പറയുന്നത് സാധാരണ ചമ്മന്തിയല്ല.
ഉണക്ക ചെമ്മീൻ ചമ്മന്തി അരച്ചത് ആണ്. നോൺവെജ് പ്രിയർ ആണെങ്കിൽ എന്തെങ്കിലുമൊന്ന് ഊണിനൊപ്പം നോൺവെജ് ആയി കഴിക്കാൻ താല്പര്യപ്പെടുന്നു. അപ്പോൾ അങ്ങനെ ഉള്ളവർക്ക് ഈ ഉണക്കച്ചെമ്മീൻ ചമ്മന്തി നല്ല ഒരു ഓപ്ഷൻ തന്നെയാണ്. ഉണക്കച്ചെമ്മീൻ നിങ്ങൾക്ക് സാധാരണ കടകളിൽ നിന്ന് വാങ്ങാവുന്നതാണ്. അതിൻറെ തലയും വാലും എല്ലാം കളഞ്ഞ് വൃത്തിയായി എടുക്കുക. നനഞ്ഞ ഉണക്കചെമ്മീൻ ആണെങ്കിൽ അതൊന്നു പാനിൽ വച്ച് റോസ്റ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം വറ്റൽമുളക് ചേർത്തു കൊടുക്കാം. ഡ്രൈ ആയിട്ടുള്ള ഉണക്കച്ചെമ്മീൻ ആണ് എടുക്കുന്നതെങ്കിൽ അതിൻറെ കൂടെ തന്നെ ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ചെറിയ ഉള്ളി ആവശ്യമുള്ളവർക്ക് ഇഞ്ചി വറ്റൽമുളക്, ഉണക്കച്ചെമ്മീൻ, നാളികേരം തുടങ്ങിയവ ചേർത്തു കൊടുക്കാം. പിന്നീട് ഇത് പൾസ് മോഡിൽ ഇട്ടു ഒന്ന് അടിച്ചു കൊടുക്കേണ്ടതാണ്. അപ്പോൾ ചേരുവകൾ എത്ര എടുക്കണമെന്ന് വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. അപ്രകാരം ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നമുക്ക് ഊണിനൊപ്പം കഴിക്കാനായി നല്ലൊരു ഉണക്കച്ചെമ്മീൻ ചമ്മന്തി റെഡിയായി കിട്ടും.
