വെളുത്തുള്ളി അച്ചാർ ഉണ്ടാക്കാം ഇനി 5 മിനിറ്റിൽ ചേരുവകൾ എന്തെല്ലാം?എങ്ങനെ സ്റ്റോർ ചെയ്യണം?

നമ്മുടെ അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി നമ്മൾ മിക്ക കറികളിലും ചേർക്കുന്നു.

വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്ന റെസിപ്പി ആണ് പറയുന്നത്. വീട്ടിൽ തന്നെ എളുപ്പത്തിൽ വെളുത്തുള്ളി അച്ചാർ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇവിടെ കാൽ കിലോ വെളുത്തുള്ളി ആണ് എടുക്കുന്നത്. ഇതിൽ പറയുന്ന ചേരുവകൾ ഓരോന്നായി ചേർത്ത് കൊടുത്തു ഇളക്കി യോജിപ്പിക്കാം. നല്ലെണ്ണയോ വെളിച്ചെണ്ണയോ നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. എങ്കിലും കൂടുതൽ കാലം കേടു വരാതിരിക്കാൻ ആയി നല്ലെണ്ണ എടുക്കുന്നതാണ് ഉചിതം. അച്ചാർ എല്ലാം ഉണ്ടാക്കുമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഉണ്ട്. എപ്പോഴും ഉണ്ടാക്കിയതിനു ശേഷം രണ്ടോ മൂന്നോ മണിക്കൂർ ആ പാത്രത്തിൽ തന്നെ വെച്ചിട്ട് വേണം മറ്റൊരു പാത്രത്തിലേക്ക് മാറ്റുവാനായി. അതു പോലെ വിനാഗിരി ചേർക്കുന്നതു കൊണ്ട് അലുമിനിയം പാത്രത്തിൽ ഒന്നും തന്നെ ഇത് ഉണ്ടാക്കാൻ ശ്രമിക്കരുത്. അല്ലെങ്കിൽ സ്റ്റോർ ചെയ്യാൻ ശ്രമിക്കരുത്. രണ്ടു ദിവസം പുറത്തു വച്ചതിനു ശേഷം ഫ്രിഡ്ജിൽ വെക്കുന്നതായിരിക്കും നല്ലത്. നനഞ്ഞ സ്പൂൺ ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല. അങ്ങനെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരുപാട് നാൾ അച്ചാർ കേടു വരാതെ സൂക്ഷിക്കാൻ കഴിയുന്നതാണ്.

Thanath Ruchi

Similar Posts