ഊണിനൊപ്പം കഴിക്കാൻ കഴിയുന്ന ഈസി മോര് കാച്ചിയത് / മോര് കറി പെട്ടെന്നു തന്നെ തയ്യാറാക്കാം

ഊണിനൊപ്പം കഴിക്കാൻ കഴിയുന്ന നല്ലൊരു നാടൻ കറിയെ കുറിച്ചാണ് പറയുന്നത്. നമുക്കെല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് മോര്.

ഇത് വെച്ച് നമ്മൾ കാളൻ അല്ലെങ്കിൽ പുളിശ്ശേരി തുടങ്ങിയവ ഉണ്ടാക്കാറുണ്ട്. ഇതൊരു സിമ്പിൾ മോരുകറി ആണ്. മോരു കാച്ചിയത് എന്ന് വേണമെങ്കിൽ പറയാം. ഇതിനായി അൽപം പുളിയുള്ള തൈര് തന്നെയാണ് എടുക്കേണ്ടത്. പുളിയില്ലാത്ത തൈര് ഇതിനായി ഉപയോഗിക്കാൻ പാടുള്ളതല്ല. പുളിയുള്ള തൈര് വെള്ളത്തിൽ ചേർത്ത് മിക്സ് ചെയ്തു വയ്ക്കണം. പിന്നീട് കടുകു പൊട്ടിച്ചു അതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില വറ്റൽമുളക് തുടങ്ങിയവ കൂടി ചേർത്ത് ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ കറി റെഡിയായി. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇത് തളച്ചു വരാൻ പാടുള്ളതല്ല. ജസ്റ്റ് ഒന്ന് ചൂടായാൽ മതിയാകും. തേങ്ങ ചേർക്കാത്ത കറി ആയതിനാൽ തേങ്ങ ഇല്ലാത്ത അവസരങ്ങളിൽ അല്ലെങ്കിൽ മടിയുള്ള സമയത്തൊക്കെ ഇത്തരം കറി നമുക്ക് വളരെ സഹായകരമാകും. വളരെ പെട്ടെന്ന് തന്നെ ഇത് തയ്യാറെടുക്കാം എന്നുള്ളതും പ്രത്യേകത തന്നെയാണ്. മാത്രമല്ല ഇത് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിനും നല്ലൊരു ഗുണം തന്നെയാണ്.അപ്പോൾ ഈയൊരു റെസിപ്പി ട്രൈ ചെയ്യാൻ മറക്കരുത്.

Thanath Ruchi

Similar Posts