ABC ജ്യൂസ് വീട്ടിൽ തയ്യാറാക്കാം ഇതിന്റ ഗുണങ്ങൾ അറിയാമോ?എപ്പോൾ കഴിക്കണം?എങ്ങനെ കഴിക്കണം?അറിയാം
ഇന്ന് ഒരു ജ്യൂസിന് ആണ് പരിചയപ്പെടുത്തുന്നത്. നമുക്കെല്ലാവർക്കും അറിയാം ജൂസുകൾ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണകരമാണ്.
ദിവസത്തിൽ ഒരു തവണ എങ്കിലും ജ്യൂസ് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. പലതരം ജ്യൂസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇന്ന് പറയുന്നത് ഏറ്റവും ഹെൽത്തി ആയിട്ടുള്ള ഒരു ജ്യൂസ് ആണ്. എ ബി സി ജ്യൂസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന് ഒട്ടേറെ ഗുണങ്ങൾ ഉള്ളതു കൊണ്ട് മിറാക്കിൾ ജ്യൂസ് എന്നും ഇതിന് പേരുണ്ട്. എബിസി എന്നുള്ളത് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള ചേരുവകളെ ആണ് സൂചിപ്പിക്കുന്നത്. ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ് എന്നിവയാണ് ഇതിലേക്കായി ആവശ്യമുള്ളത്. ആപ്പിൾ തൊലി കളഞ്ഞു നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ എടുക്കാം. ഒരു ബീറ്റ്റൂട്ട്ൻറെ പകുതി എടുക്കുന്നതായിരിക്കും നല്ലത്. എപ്പോഴും എബിസി ജ്യൂസിൽ ബീറ്റ്റൂട്ട്ൻറെ ടേസ്റ്റ് ആയിരിക്കും മുന്നിൽ നിൽക്കുന്നത്. അതു കൊണ്ടു തന്നെ ഇത് ഒരുപാട് എടുക്കേണ്ട ആവശ്യമില്ല. ആപ്പിളിന് മധുരം തന്നെ മതിയാകും ഇത് കുടിക്കുവാനായി. ഹെൽത്തി ആയിട്ടുള്ള ജ്യൂസ് ആയതിനാൽ പഞ്ചസാര ഒഴിവാക്കേണ്ടതാണ്. ആവശ്യമെങ്കിൽ തേൻ ഉപയോഗിക്കാം. അപ്പോൾ അത് ഉണ്ടാക്കുന്ന വിധം എല്ലാം നിങ്ങൾക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം.
