വെറും 5 മിനിറ്റിൽ അരിപൊടി കൊണ്ട് ടേസ്റ്റി നെയ്യപ്പം ഉണ്ടാക്കാം മാവ് പൊന്താനും ഇനി നിൽക്കേണ്ട

നെയ്യപ്പം ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. സാധാരണ നെയ്യപ്പം നമ്മൾ കടകളിൽനിന്ന് വാങ്ങി കളിക്കുകയാണ് ചെയ്യുന്നത്.

അത് ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ അഞ്ചു മിനിറ്റിൽ നെയ്യപ്പം നമുക്ക് വീടുകളിൽ തയ്യാറാക്കാം. അതും അരിപൊടി ഉപയോഗിച്ചു കൊണ്ടാണ് തയ്യാറാക്കുന്നത് എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. അരിപ്പൊടി കൊണ്ടാണ് ഇതുണ്ടാക്കുന്നതെന്നു നമുക്ക് ഉണ്ടാക്കി കഴിയുമ്പോൾ അറിയുകയില്ല. അത്രയും രുചികരമാണ് ഈ ഒരു നെയ്യപ്പം.
ഇതിലേക്ക് ആദ്യം തന്നെ ശർക്കര പാനി തയ്യാറാക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം അരിപ്പൊടി കുറച്ച് മൈദ ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ അടിക്കേണ്ടാണ്. പിന്നീട് ഇതിലേക്ക് അൽപം റവയും ബേക്കിംഗ് സോഡയും ചേർക്കേണ്ടതാണ്. നല്ല ക്രിസ്പിനെസ് ലഭിക്കുവാനായി ആണ് ഈ ഒരു റവ കൂടി ചേർക്കുന്നത്. കൂടാതെ തേങ്ങാക്കൊത്തും ജീരകവും കൂടി ചേർക്കാം. ഇങ്ങനെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു നെയ്യപ്പം ആണിത്. ഉണ്ടാക്കി കഴിയുമ്പോൾ പുറമെ ക്രിസ്പിയും എന്നാൽ അകത്തു നല്ല സോഫ്റ്റ് ആയി വരുന്ന ഈ നെയ്യപ്പം ഉണ്ടാക്കി നോക്കാൻ ആരും തന്നെ മറക്കരുത്. എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

Thanath Ruchi

Similar Posts