കേരള സ്റ്റൈലിൽ നല്ല നാടൻ രസം വീട്ടിൽ തയ്യാറാക്കാം ഇങ്ങനെ ആണോ നിങ്ങളും വീട്ടിൽ ഉണ്ടാക്കുന്നത്?

നമ്മൾ വീടുകളിൽ തയ്യാറാക്കുന്ന വിഭവങ്ങളിൽ ഒരു കറിയാണ് രസം. രസം പൊതുവേ നമ്മൾ കഴിക്കുന്നത് നല്ല ദഹനത്തിന് വേണ്ടിയാണ്.

പനിയുള്ള സമയങ്ങളിലെല്ലാം രസം വീടുകളിൽ വയ്ക്കുന്ന രീതി പല ഇടങ്ങളിലും ഉണ്ടാകാറുണ്ട്. ഒരു ഊർജ്ജവും അതു പോലെ ഒരു ഉന്മേഷവും രസം കുടിക്കുന്നത് മൂലം നമുക്ക് ഉണ്ടാകുന്നു. ചില ഭാഗങ്ങളിൽ ബിരിയാണി കഴിച്ചു കഴിയുമ്പോൾ രസം കുടിക്കുന്ന രീതിയും ഉണ്ട്. എല്ലാം സൂചിപ്പിക്കുന്നത് ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് എന്നുള്ളതാണ്. പല നാടുകളിലും പല രീതിയിൽ ആണ് രസം തയ്യാറക്കുന്നത്. നല്ല നാടൻ രസം വളരെ സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്ന രീതിയാണ് ഇവിടെ പറയുന്നത്. കുക്കിംഗ് പഠിച്ചു തുടങ്ങുന്നവർക്കു പോലും വളരെ ഈസി ആയി ഈ ഒരു രസം ഉണ്ടാക്കാം. അതിനു വേണ്ട ചേരുവകൾ എല്ലാം കൃത്യമായി നമ്മൾ ചേർക്കണം. ഉലുവ, കടുക്, വെളുത്തുള്ളി, ഇഞ്ചി, ചുവന്നുള്ളി തക്കാളി ,വാളൻപുളി തുടങ്ങിയവയാണ് ഇതിലേക്ക് വേണ്ടത്. മല്ലിയില നിങ്ങൾക്ക് വേണമെങ്കിൽ ചേർക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്ന രീതിയും അത് പോലെ എത്ര അളവിൽ എടുക്കണം എന്ന് മനസ്സിലാക്കാം.

Thanath Ruchi

Similar Posts