പഴങ്കഞ്ഞി ഒട്ടും നിസ്സരക്കാരനല്ല! ഒരുപാട് ഗുണങ്ങളുള്ള പഴങ്കഞ്ഞി നമുക്ക് ശീലമാക്കാം വിശദമായി
നമ്മളെല്ലാവരും ഒരുപാട് പറഞ്ഞു കേട്ടിട്ടുള്ളതാണ് പഴംകഞ്ഞി. പഴങ്കഞ്ഞി എന്നു പറയുന്നത് ഒട്ടും നിസാരക്കാരനല്ല.
ഇതിന് അത്രയും വിറ്റാമിനുകളും ഗുണങ്ങളും അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം. നമ്മുടെ പൂർവികർ ഇത്തരത്തിൽ പഴംകഞ്ഞി എല്ലാം കുടിച്ചു തന്നെയാണ് ജീവിച്ചത്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യത്തിന് യാതൊരുവിധ പ്രശ്നങ്ങളും അല്ലായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് പലർക്കും പഴംകഞ്ഞി എങ്ങനെ ഉണ്ടാക്കാം എന്നു അറിയുകയില്ല. ശരിയായ ചേരുവകൾ വരുമ്പോൾ മാത്രമാണ് ഏതൊരു സാധനവും ടേസ്റ്റ് ആവുകയുള്ളൂ. സിമ്പിൾ സാധനം ആയാൽ പോലും അങ്ങനെയാണ്. ഇന്നു പഴങ്കഞ്ഞി ഉണ്ടാക്കുന്ന രീതിയാണ് പറയുന്നത്. നിങ്ങളിൽ പലർക്കും അറിയാമായിരിക്കും എങ്കിലും അറിയാത്തവർ അല്ലെങ്കിൽ പുതിയ തലമുറയ്ക്ക് അറിയുവാൻ ആണ് ഈ വീഡിയോ പങ്കു വയ്ക്കുന്നത്. പഴം കഞ്ഞിക്ക് പ്രധാനപ്പെട്ടത് തലേ ദിവസത്തെ ചോറ് വെള്ളത്തിലിട്ടു വയ്ക്കുക എന്നുള്ളതാണ്. കൂജയിൽ ഉള്ള വെള്ളം ആണെങ്കിൽ വളരെ രുചികരം ആവുന്നതാണ്. വെള്ളം ചോറിനു മുകളിൽ നിൽക്കേണ്ടതാണ്. ഈ വെള്ളം കളയാനും പാടുള്ളതല്ല. ഇതിൽ ധാരാളം നല്ല ബാക്ടീരിയ ഉണ്ടാകുന്നു. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒന്നാണ്. തൈര് ഉള്ളി പച്ചമുളക് തുടങ്ങിയവയാണ് ഇതിലേക്ക് വേണ്ട മറ്റു ചേരുവകൾ. എങ്ങനെ ഉണ്ടാക്കുന്നതെന്ന് വിശദമായി അറിയാം.
