ഉള്ളിലേഹ്യം ഉണ്ടാക്കുന്ന വിധം?കേടാകാതെ സൂക്ഷിക്കാം ദിവസവും ഒരു നേരം കഴിക്കുന്നത് അത്യുത്തമം

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കണ്ടു വരുന്ന ഒരു പ്രധാനപ്പെട്ട ചേരുവയാണ് ഉള്ളി. ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു ലേഹ്യത്തെക്കുറിച്ച് ആണ് പറയുന്നത്.

കാര്യം ചുവന്നുള്ളി ചെറുതാണെങ്കിലും ഔഷധമൂല്യങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണിത്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് വളരെ ഗുണകരമാണ്.ചുവന്നുള്ളി പോലെ തന്നെ വളരെ ഔഷധ ഗുണം നിറഞ്ഞ ഒന്നാണ് അയമോദകവും നല്ല ജീരകവും.അപ്പോൾ അത് തയ്യാറാക്കുന്ന വിധം നമുക്ക് നോക്കാം. അടി കട്ടിയുള്ള പാത്രം വേണം ഇതിലേക്ക് എടുക്കുവാനായി. ഇതിലേക്ക് ഐമോദകവും നല്ല ജീരകവും ഏലക്കയും ചേർക്കണ്ടതാണ്. ശേഷം നെയ്യ് ഒഴിച്ച് ചുവന്നുള്ളി വാട്ടി നിറം മാറി വരുന്ന ഒരു പരുവം ആകുമ്പോൾ ആണ് നമ്മൾ വെള്ളം ചേർക്കേണ്ടത്. ശർക്കരപ്പാനി ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇതെല്ലാം ചെയ്തതിനു ശേഷം ലേഹ്യം കുറുകി വരാൻ തുടങ്ങുകയും നിറം മാറുകയും ചെയ്യുമ്പോൾ നമുക്ക് അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം. ഇത് സൂക്ഷിക്കേണ്ട വിധം പ്രധാനമാണ്. വായു കടക്കാത്ത പാത്രത്തിൽ ഇട്ട് വേണം സൂക്ഷിക്കാൻ.അല്ലെങ്കിൽ പെട്ടെന്ന് തന്നെ ഇത് കേട്ട് വരുന്നതാണ്. തീർച്ചയായും ദിവസം ഒരു നേരം ഇത് കഴിക്കുന്നത് നമുക്ക് അത്യുത്തമമാണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →