വെറും 5 മിനിറ്റിൽ വെജിറ്റബിൾ സൂപ്പ് ഇതാ പച്ചക്കറി കഴിക്കാൻ മടിയുള്ളവർ പോലും ചോദിച്ചു വാങ്ങും

ഇന്ന് പലർക്കും പച്ചക്കറി കഴിക്കുവാൻ മടിക്കുന്ന പ്രവണത കണ്ടിട്ടുണ്ട്. നോൺ വെജ്നോട് ആണ് എല്ലാവർക്കും ഏറെ പ്രിയം.

നമ്മൾ നമ്മുടെ ഭക്ഷണത്തിൽ പച്ചക്കറി ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പച്ചക്ക് തന്നെ പച്ചക്കറികൾ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ അതിന് കഴിയാത്തവർ ഉണ്ടെങ്കിൽ അവർ ഭക്ഷണങ്ങളിൽ ഇത് പല രീതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഒരുപാട് വേവിക്കാതെ വരുന്ന രീതിയിലാണ് നമ്മൾ പച്ചക്കറി പിന്നെ കഴിക്കേണ്ടത്. സൂപ്പ് റെസിപ്പി ആണ് അത്തരത്തിൽ ഉള്ള ഒരു ഐറ്റം. വെജിറ്റബിൾ സൂപ്പിനായി നിങ്ങൾ സവാള കാബേജ്,ക്യാപ്സിക്കും ,ബീൻസ് തുടങ്ങി നിങ്ങൾക്കിഷ്ടമുള്ള പച്ചക്കറികൾ ഏതു വേണമെങ്കിലും എടുക്കാം. പിന്നെ ഇതിലേക്ക് വേണ്ടത് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവയാണ്. മസാല ആയി നമ്മൾ കുരുമുളകുപൊടിയും ഉപ്പും ആണ് ചേർക്കുന്നത്. പിന്നീട് ടെയ്‌സ്റ്റിനായി സോയാസോസും ആഡ് ചെയ്യുന്നുണ്ട്. കുറുകി വരുവാനായി കോൺഫ്ലവർ ആണ് ഉപയോഗിക്കുന്നത്. 5 മിനിറ്റിനുള്ളിൽ തന്നെ നിങ്ങൾക്ക് ഇത് തയ്യാറാക്കാമെന്നുള്ളത് തന്നെ ഇതിനു പ്രേതെകത കൂട്ടുന്നു. അപ്പോൾ ഉണ്ടാക്കുന്നത് അറിഞ്ഞു വയ്ക്കാം. എല്ലാവർക്കും ഇത് ഇഷ്ടപെടുമെന്നു കരുതുന്നു.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →